Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right2500 റിയാലിന് മുകളിൽ...

2500 റിയാലിന് മുകളിൽ ശമ്പളമുള്ളവർക്ക് ആദായനികുതി ഈടാക്കാൻ ഒമാൻ

text_fields
bookmark_border
2500 റിയാലിന് മുകളിൽ ശമ്പളമുള്ളവർക്ക് ആദായനികുതി ഈടാക്കാൻ ഒമാൻ
cancel

മസ്കത്ത്: ഒമാനിൽ ആദായനികുതി 2500 റിയാലിന് (പ്രതിവർഷം 30,000 റിയാലിൽ കൂടുതൽ വരുമാനം) മുകളിൽ ശമ്പളം വാങ്ങുന്ന വ്യക്തികൾക്ക് ബാധകമാക്കുമെന്ന് മജ്‌ലിസ് ശൂറയിലെ ഇക്കണോമിക് ആൻഡ് ഫിനാൻഷ്യൽ കമ്മിറ്റി​ ചെയർമാൻ അഹമ്മദ് അൽ ഷർഖി പറഞ്ഞു. മജ്‌ലിസ് ശൂറയുടെ വാർഷിക മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദായനികുതി സംബന്ധിച്ച കരട് നിയമത്തിലെ 29 ലധികം ആർട്ടിക്കിളുകൾ ഭേദഗതി വരുത്തിയിട്ടുണ്ട്. ഉയർന്ന വരുമാനമുള്ളവർക്ക് വ്യക്തിഗത ആദായനികുതി ഈടാക്കുന്നതിനുള്ള അവസാന നിയമനിർമ്മാണ ഘട്ടത്തിലാണ് ഒമാൻ. ജൂൺ അവസാനത്തോടെ ശൂറ കൗൺസിൽ വ്യക്തിഗത ആദായനികുതി നിയമത്തിന്‍റെ കരട് കൗൺസിൽ ഓഫ് സ്റ്റേറ്റിന് സമർപ്പിച്ചു. അന്തിമ തീരുമാനത്തിന് അംഗീകാരം കൂടി ലഭിക്കണം. തീരുമാനം നടപ്പിലായാല്‍ ആദായ നികുതി ഏര്‍പ്പെടുത്തുന്ന ആദ്യ ഗള്‍ഫ് രാജ്യമാകും ഒമാന്‍.

നിയമത്തിന്‍റെ സ്വാധീനത്തെയും സാമ്പത്തിക സാഹചര്യത്തെയും കുറിച്ച് സമഗ്രമായ പഠനം നടത്തിയുട്ടുണ്ടെന്ന് അൽ ഷർഖി പറഞ്ഞു. സാമൂഹിക വികസന പദ്ധതികൾക്കായി ഇത് തീർച്ചയായും സർക്കാറിന് അധിക വരുമാന സ്രോതസ്സ് നൽകും. നമ്മുടെ രാജ്യം ഇപ്പോഴും അതിന്‍റെ വരുമാനത്തിന്‍റെ 70ശതമാനം എണ്ണയിൽ നിന്നാണ് കണ്ടെത്തുന്നത്. അതിനാൽ വരുമാനത്തിനായുള്ള ഈ അധിക സ്രോതസ്സുകളിലേക്ക് നാം നോക്കണമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, എണ്ണ കയറ്റുമതി ചെയ്യുന്ന ഗൾഫ് രാജ്യങ്ങൾക്ക് വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതും നികുതി പരിഷ്കാരങ്ങൾ നടപ്പാക്കുന്നതും പ്രധാന മുൻഗണനകളായി തുടരുമെന്ന് അന്താരാഷ്ട്ര നാണയ നിധി പറഞ്ഞു. പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വ്യക്തിഗത ആദായ നികുതി നടപ്പിലാക്കാന്‍ ഒമാനൊരുങ്ങുന്നത്. പഞ്ചവത്സര പദ്ധതികളിലൂടെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ച കൈവരിക്കുന്നതിനായി 2021 മുതല്‍ 2040 വരെ ഒമാന്‍ നടപ്പാക്കുന്ന വിഷന്‍ 2040ന്റെ ഭാഗമാണ് പുതിയ നികുതി സമ്പ്രദായം. വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ ഒമാനില്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. 2022ല്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ ആദ്യമായി അവതരിപ്പിച്ചു. നിര്‍ദിഷ്ട ബില്‍ അനുസരിച്ച് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ബാധകമായിരിക്കും.

രാജ്യത്തിന് സുസ്ഥിരമായ വരുമാന മാര്‍ഗം പ്രദാനം ചെയ്യുന്നതാണ് പുതിയ തീരുമാനം. അടിസ്ഥാന വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവിടങ്ങളില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ ഇതിലൂടെ കഴിയും. എന്നാല്‍ പുതിയ നികുതി ഘടന ഒമാനിലേക്കുള്ള പ്രവാസികളുടെ വരവിനെ ബാധിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income taxOman
News Summary - Oman to levy income tax on salary above 2500 riyals
Next Story