ജി.സി.സി-ആസിയാൻ ഉച്ചകോടിയിൽ പങ്കാളിയായി ഒമാനും
text_fieldsമസ്കത്ത്: സൗദിയിലെ (കെ.എസ്.എ) റിയാദിൽ ആരംഭിച്ച ജി.സി.സി-ആസിയാൻ ഉച്ചകോടിയിൽ ഒമാൻ സംബന്ധിച്ചു. സുൽത്താന്റെ പ്രതിനിധിയായി പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ് ആണ് ഒമാൻ സംഘത്തെ നയിക്കുന്നത്. ഭക്ഷ്യ-ഊർജ സുരക്ഷക്ക് പുറമെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ ജി.സി.സിയും ആസിയാനും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും നിരവധി മേഖലകളിലെ സഹകരണത്തിനുമുള്ള സംയുക്ത പ്രവർത്തന പദ്ധതി 2024-2028 ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ഉച്ചകോടി ചർച്ച ചെയ്തു.
മാനുഷിക സഹായങ്ങൾ ഗസ്സയിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ സ്ഥിരമായ വെടിനിർത്തൽ വേണമെന്ന് ജി.സി.സി-ആസിയാൻ ഉച്ചകോടി സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, സാമ്പത്തികകാര്യ മന്ത്രി ഡോ. സഈദ് മുഹമ്മദ് അല്‍ സഖ്രി, സൗദിയിലെ ഒമാന്‍ അംബാസഡര്‍ സയ്യിദ് ഫൈസല്‍ തുര്‍ക്കി അല്‍ സഈദ് എന്നിവരാണ് ഒമാന്‍ പ്രതിനിധി സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.