Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോ​ക​ മാ​ധ്യ​മ...

ലോ​ക​ മാ​ധ്യ​മ സ്വ​ാത​ന്ത്ര്യ സൂ​ചി​ക​യി​ൽ മി​ക​ച്ച മു​ന്നേ​റ്റ​വു​മാ​യി ഒ​മാ​ൻ

text_fields
bookmark_border
Oman tops World Media Freedom Index
cancel

മ​സ്ക​ത്ത്​: ലോ​ക​ മാ​ധ്യ​മ സ്വ​ാത​ന്ത്ര്യ സൂ​ചി​ക​യി​ൽ നി​ല​​ മെ​ച്ച​പ്പെ​ടു​ത്തി ഒ​മാ​ൻ. 18 സ്ഥാ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന്​ ആ​ഗോ​ള​ത​ല​ത്തി​ൽ 137ാം സ്ഥാ​ന​ത്തെ​ത്തി. ലോ​ക മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് റി​പ്പോ​ര്‍ട്ടേ​ഴ്സ് വി​ത്തൗ​ട്ട് ബോ​ര്‍ഡേ​ഴ്സ് പ്ര​സ് ഫ്രീ​ഡം ഇ​ന്‍ഡ​ക്സ് പു​റ​ത്തി​റ​ക്കി​യ 2023 വാ​ര്‍ഷി​ക റി​പ്പോ​ര്‍ട്ടി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ലോ​ക മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ൽ നോ​ർ​വേ​യാ​ണ് പ​ട്ടി​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. ര​ണ്ടാം സ്ഥാ​ന​ത്ത്​ ഡെ​ൻ​മാ​ർ​ക്കും​ൻ മൂ​ന്നാം സ്ഥാ​ന​ത്ത്​ സ്വീ​ഡ​നു​മാ​ണു​ള്ള​ത്.

റി​പ്പോ​ര്‍ട്ടേ​ഴ്സ് വി​ത്തൗ​ട്ട് ബോ​ര്‍ഡേ​ഴ്സി​ന്റെ വാ​ര്‍ഷി​ക റി​പ്പോ​ര്‍ട്ട് നി​ർ​മി​ത ബു​ദ്ധി​യു​ടെ (എ.​ഐ) മു​ന്നേ​റ്റ​ത്തി​നും വ്യാ​ജ ഉ​ള്ള​ട​ക്കം സൃ​ഷ്ടി​ക്കാ​നു​ള്ള ക​ഴി​വി​നു​മെ​തി​രെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​ട്ടു​ണ്ട്. ആ​ഗോ​ള മാ​ധ്യ​മ സ്വാ​ത​ന്ത്യ സൂ​ചി​ക​യി​ല്‍ ഇ​ന്ത്യ​യു​ടെ റാ​ങ്കി​ങ് വീ​ണ്ടും ഇ​ടി​ഞ്ഞു. മു​ന്‍ വ​ര്‍ഷ​ത്തെ 150ാം സ്ഥാ​ന​ത്തു നി​ന്നും ഇ​ന്ത്യ 161ാം സ്ഥാ​ന​ത്തെ​ത്തി.

അ​തേ​സ​മ​യം പാ​കി​സ്താ​ന്‍ മാ​ധ്യ​മ സ്വാ​തന്ത്ര്യ​ത്തി​ല്‍ ഇ​ന്ത്യ​​യേ​ക്കാ​ള്‍ മി​ക​ച്ച റാ​ങ്കി​ങ് നേ​ടി. പാ​കിസ്താ​ന്‍ മു​ന്‍ വ​ര്‍ഷ​ത്തെ 157ാം റാ​ങ്കി​ല്‍ നി​ന്നും 150ാം റാ​ങ്കി​ലെ​ത്തി​യെ​ന്നാ​ണ് പ​ട്ടി​ക വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പാ​കി​സ്താ​ന് പു​റ​മെ അ​യ​ല്‍ രാ​ജ്യ​മാ​യ ശ്രീ​ല​ങ്ക​യും റാ​ങ്കി​ങ് പ​ട്ടി​ക​യി​ല്‍ മു​ന്നി​ലെ​ത്തി. വി​യ​റ്റ്നാം, ചൈ​ന, ഉ​ത്ത​ര കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ല്‍ അ​വ​സാ​ന മൂ​ന്ന് സ്ഥാ​ന​ങ്ങ​ളി​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsWorld Media Freedom Index
News Summary - Oman tops World Media Freedom Index
Next Story