മസ്കത്ത്, ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട നഗരം
text_fieldsമസ്കത്ത്: സഞ്ചാരത്തെ പ്രണയിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട 100 ആഗോള നഗരങ്ങളുടെ പട്ടികയിൽ ഒമാനും. ബിസിനസ് ഇൻസൈഡർ യു.കെ മാഗസിൻ തയാറാക്കിയ പട്ടികയിൽ ഇടം നേടിയ ഏക ജി.സി.സി നഗരവും ഒമാനാണ്. ലോകത്തിലെ പ്രമുഖരായ 20 ട്രാവൽ ബ്ലോഗർമാർ, ലോൺലി പ്ലാനറ്റ്, സ്യൂട്ട് കേസ് തുടങ്ങി പ്രമുഖ യാത്രാമാസികകളുടെ എഡിറ്റർമാർ അല്ലെങ്കിൽ എഴുത്തുകാർ എന്നിവരിൽനിന്നുള്ള അഭിപ്രായങ്ങൾ സ്വരൂപിച്ചശേഷമാണ് ബ്രിട്ടീഷ് ഇൻസൈഡർ പട്ടിക തയാറാക്കിയത്. പട്ടികയിൽ 58ാം സ്ഥാനത്താണുള്ളത്. സ്വദേശികളുടെ ഉൗഷ്മളമായ ആതിഥ്യമര്യാദ അനുഭവിച്ചറിയാൻ മസ്കത്ത് നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലമാണ്. മസ്കത്തിലെ തെരുവുകളിലൂടെ നടക്കുേമ്പാൾ അവിടെ താമസക്കാരുടെ വൈവിധ്യം മനസ്സിലാക്കാൻ സാധിക്കും.
കൃത്രിമമല്ലാത്ത സൗഹൃദത്തിെൻറ മന്ദസ്മിതമാണ് തെരുവുകളിൽ കാണുന്നവരിൽനിന്ന് നിങ്ങൾക്ക് ലഭിക്കുകയെന്നും യാത്രയെയും ഫോേട്ടാഗ്രഫിയെയും മറ്റും സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ പാഷൻ പാസ്പോർട്ട് കൂട്ടായ്മ അംഗം ഡാൻ ക്ലാർക്കിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നു. കോംഗോയിലെ വിരുംഗ നാഷനൽ പാർക്കിലെ ഗൊറില്ലകളാണ് പട്ടികയിൽ ആദ്യ സ്ഥാനത്ത് ഇടംപിടിച്ചിട്ടുള്ളത്. ഇന്ത്യയിൽ അരുണാചൽ പ്രദേശിലെ മെച്ചുകയിലേക്കുള്ള ട്രക്കിങ്ങും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.