ഒമാനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ ഇന്ത്യക്കാർ രണ്ടാമത്
text_fieldsമസ്കത്ത്: ഇൗ വർഷത്തെ ആദ്യ അഞ്ചുമാസങ്ങളിൽ ഒമാനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ ഇന്ത്യക്കാർ രണ്ടാമതെന്ന് കണക്കുകൾ. 13 ലക്ഷം സഞ്ചാരികളാണ് ഇക്കാലയളവിൽ രാജ്യത്ത് എത്തിയതെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തിറക്കിയ ടൂറിസം സൂചിക റിപ്പോർട്ട് പറയുന്നു. ജി.സി.സി രാഷ്ട്രങ്ങളിൽനിന്നുള്ളവരാണ് സഞ്ചാരികളിൽ ഒന്നാമത്.
ഇന്ത്യക്കാർക്ക് പിന്നിൽ ജർമനി, ബ്രിട്ടൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. മേയ് മാസത്തിൽ മാത്രം എത്തിയത് 191,000 പേരാണ്. കഴിഞ്ഞ വർഷം സമാന മാസത്തെ അപേക്ഷിച്ച് നോക്കുേമ്പാൾ സഞ്ചാരികളിൽ 16.4 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. ജി.സി.സി രാഷ്ട്രങ്ങളിൽനിന്നുള്ളവരാണ് ഇതിൽ 90,000 പേരും (47.4 ശതമാനം). 13.5 ശതമാനമാണ് ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം. ബ്രിട്ടീഷ്, ഫിലിപ്പീൻസ് സ്വദേശികളാണ് തൊട്ടുപിന്നിൽ. 4,77,000 ലക്ഷം പേരാണ് മേയിൽ രാജ്യത്തിന് പുറത്തേക്ക് പോയത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നോക്കുേമ്പാൾ ഇത് 1.7 ശതമാനം അധികമാണ്. ഇതിൽ 64.5 ശതമാനം പേരും ഒമാനികളാണെന്നും സൂചികാ റിപ്പോർട്ട് പറയുന്നു. ക്രൂയിസ് കപ്പൽ യാത്രികരുടെ എണ്ണത്തിൽ മേയ് മാസത്തിൽ എഴുപത് ശതമാനത്തിെൻറ കുറവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷം ഏഴായിരം സഞ്ചാരികൾ എത്തിയ സ്ഥാനത്ത് ഇത്തവണ രണ്ടായിരം പേരാണ് എത്തിയത്.
ക്രൂയിസ് കപ്പൽ യാത്രക്കാരിൽ 99.6 ശതമാനം പേരും യൂറോപ്യൻ സ്വദേശികളാണ്. ഇതിൽ 92.8 ശതമാനം പേരും ജർമൻ സ്വദേശികളുമാണ്. ത്രീസ്റ്റാർ മുതൽ ഫൈവ്സ്റ്റാർ ഹോട്ടലുകളിൽ വരെ ആദ്യ അഞ്ചുമാസ കാലയളവിൽ വരുമാനമായി ലഭിച്ചത് 91 ദശലക്ഷം റിയാലാണ്. ഇതിൽ 14 ദശലക്ഷം റിയാലാണ് മേയ് മാസത്തിൽ മാത്രം ലഭിച്ചത്. മേയിൽ നക്ഷത്ര ഹോട്ടലുകളിലെത്തിയ അതിഥികളുടെ എണ്ണം 1.29 ലക്ഷത്തിൽ നിന്ന് 1.09 ലക്ഷമായി കുറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.