ഒമാൻ ടൂറിസത്തിെൻറ പരസ്യ കാമ്പയിൻ തുടങ്ങി
text_fieldsമസ്കത്ത്: വരാനിരിക്കുന്ന സീസണിന് മുന്നോടിയായുള്ള ഒമാൻ ടൂറിസത്തിെൻറ ആഗോള പരസ്യ കാമ്പയിന് തുടക്കമായി. ഒമാെൻറ മനോഹരദൃശ്യങ്ങൾ ഒപ്പിയെടുത്തതാണ് പരസ്യ ചിത്രം. സുൽത്താൻ നാടിെൻറ വൈവിധ്യമാർന്ന ടൂറിസം സാധ്യതകളെയും മികച്ച രീതിയിൽ പകർത്തിയ ചിത്രം ടെലിവിഷനിലും ഡിജിറ്റൽപ്ലാറ്റ്ഫോമുകളിലും ലഭ്യമായി തുടങ്ങി.
ഒമാനിലും ഇന്ത്യയിലുമുള്ള ടൂറിസം മന്ത്രാലയം ജീവനക്കാർ സംയുക്തമായാണ് പരസ്യചിത്രത്തിെൻറ ആശയവും ആവിഷ്കാരവും നിർവഹിച്ചിട്ടുള്ളത്. മുംബൈയിലെ മദർബോർഡ് ഫിലിംസിലെ ബാപി ബിത് ആണ് സംവിധായകൻ. സുഹൃത്തിെൻറ വിവാഹത്തിന് ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് വരുന്ന യുവാവാണ് ഇതിലെ കേന്ദ്ര കഥാപാത്രം. തുടർന്ന് ഇയാൾ സുഹൃത്തുക്കളുമായി ചേർന്ന് ഒമാെൻറ വിവിധയിടങ്ങളിൽ നടത്തുന്ന യാത്രകളാണ് ഉള്ളടക്കം. രാജ്യെത്ത സാഹസിക വിനോദസഞ്ചാര മേഖലയുടെ സാധ്യതകളും പരസ്യചിത്രം ഉയർത്തിക്കാണിക്കുന്നുണ്ട്. ഇന്ത്യക്കാർക്ക് ഒപ്പം മറ്റു രാജ്യക്കാർക്കും ആസ്വദിക്കാവുന്ന രീതിയിലാണ് ഉള്ളടക്കം രൂപപ്പെടുത്തിയിട്ടുള്ളത്. മനോഹരമായ പശ്ചാത്തല സംഗീതവും ഇതിനെ മിഴിവുറ്റതാക്കുന്നു.
ഒമാനി സംസ്കാരത്തെയും ഭൂമിശാസ്ത്രത്തെയും ചരിത്രത്തെയും പരിചയപ്പെടുത്തുന്നതിന് ഒപ്പം സാഹസിക വിനോദ സഞ്ചാരത്തിെൻറയും വെഡിങ് ഡെസ്റ്റിനേഷൻ എന്ന നിലക്കുമുള്ള പ്രാധാന്യം അറിയിക്കുക എന്നതും ലക്ഷ്യമിട്ടാണ് പരസ്യചിത്രം ഒരുക്കിയതെന്ന് മന്ത്രാലയത്തിെൻറ ഇന്ത്യയിലെ ടൂറിസം പ്രൊമോഷൻ ഡയറക്ടർ ജനറൽ സാലിം ആദി അൽ മഅ്മരി പറഞ്ഞു. അഞ്ചു മിനിറ്റ് ദൈർഘ്യമുള്ളതാണ് ചിത്രത്തിെൻറ മാസ്റ്റർ പതിപ്പ്. ഇവൻറുകൾ, റോഡ്ഷോകൾ എന്നിവയിലാണ് പ്രദർശിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.