ഒമാൻ ശൈത്യകാല വിനോദസഞ്ചാരത്തിെൻറ പറുദീസ
text_fieldsമസ്കത്ത്: ശൈത്യകാലത്തെ വിനോദസഞ്ചാരത്തിന് പ്രോത്സാഹനമേകാൻ പദ്ധതികളുമായി ഒമാൻ വിനോദസഞ്ചാര മന്ത്രാലയം രംഗത്ത്. ശൈത്യകാലത്തെ വിനോദസഞ്ചാരത്തിന് ഒമാെൻറ ഭൂപ്രകൃതി ഏറെ അനുയോജ്യമാണ്. സാഹസികർ, കായികതാരങ്ങൾ എന്നിവർക്കും തണുപ്പുകാലത്ത് നിരവധി ഉല്ലാസ ഉപാധികളുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ഒമാെൻറ ഭൂപ്രകൃതിയും കടൽസൗന്ദര്യവും ആസ്വദിക്കാൻ സഞ്ചാരികൾ കൂട്ടത്തോടെ എത്തുന്നുണ്ട്.
മത്ര പർവതനിര, വാദി ബനീ ഖാലിദ്, ജബൽ ശംസ്, ഹദഷ്, തൗഖ് മണൽപ്പരപ്പ്, ദുകം ബീച്ച്, േദാഫാർ തുടങ്ങിയ കേന്ദ്രങ്ങൾ ശൈത്യകാല സഞ്ചാരത്തിനുള്ള സവിശേഷ ഇടങ്ങളാണ്. വിസ്മയകരമായ സമുദ്ര ജൈവൈവവിധ്യം, വന്യമൃഗങ്ങൾ, ആകർഷകമായ ദേശാടനക്കിളികൾ എന്നിവയുള്ള ഒമാൻ എല്ലാ തരത്തിലുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്നു.
ട്രക്കിങ് ഇഷ്ടപ്പെടുന്നവരെ ഏറെ ആകർഷിക്കുന്നതാണ് മത്ര പർവതനിര. റിയാം വാക് എന്ന് പൊതുവെ അറിയപ്പെടുന്ന മത്ര ജിയോ പാർക്ക് ഖനിത്തൊഴിലാളികൾ മത്രയിലെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കാൻ കാലങ്ങൾക്ക് മുമ്പ് ഉപയോഗിച്ചതാണ്. ഇതുവഴി സഞ്ചരിക്കുേമ്പാൾ കോർണിഷിെൻറയും നഗരത്തിെൻറയും മനോഹരദൃശ്യങ്ങൾ കാണാനാകും.വടക്കൻ ശർഖിയയിലെ വാദി ബനീ ഖാലിദ് ഒമാനിലെ ഏറ്റവും മനോഹരമായ വാദിയാണ്. നീലജലത്താൽ ചുറ്റപ്പെട്ട് പ്രകൃതിരമണീയമാണ് ഇവിടം. നീന്തൽ ഇഷ്ടപ്പെടുന്നവർക്ക് മികച്ച അനുഭവം സമ്മാനിക്കും വാദി ബനീ ഖാലിദ്. പ്രഫഷനൽ നീന്തലുകാർക്കും ഡൈവർമാർക്കും സംതൃപ്തിയേകുന്നതാണ് ഇവിടം. ജബൽ ശംസിലെ സൂര്യാസ്തമയ കാഴ്ചകളും സുഖകരമായ അന്തരീക്ഷവുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ക്യാമ്പിങ്ങിന് ഇവിടെ പ്രത്യേക സൗകര്യമുണ്ട്. സാഹസികർക്ക് ട്രക്കിങ്ങിനും അവസരമുണ്ട്. സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമാണ് ജബൽ ശംസ്.
തെക്കൻ ബാത്തിനയിലെ നഖലിൽ സ്ഥിതിചെയ്യുന്ന ഹദഷും സുന്ദരമായ പർവതനിരകളാൽ അനുഗൃഹീതമാണ്. പഴയകാല ഒമാനി വീടുകളും ഇവിടെ കാണാനാകും. മലകയറ്റം ഇഷ്ടപ്പെടുന്നവർക്ക് പോകാവുന്ന ഇടമാണ് ഹദഷ്. ക്വാഡ് ബൈക്കുകൾ ഒാടിക്കാൻ ഏറെ അനുയോജ്യമാണ് തൗഖ് മണൽപ്പരപ്പ്. തെക്കൻ ബാത്തിനയിൽ ബർകക്കും നഖലിനും മധ്യേയാണ് തൗഖ്. ഒമാനിലെ മികച്ച ബീച്ചുകളിലൊന്നായ ദുകം അൽ വുസ്തയിലാണ്. നീന്തലുകാർക്കും മുങ്ങലുകാർക്കും യോജിച്ച ബീച്ച്. സാഹസികരല്ലാത്ത സഞ്ചാരികളെയും ആകർഷിക്കുന്ന മനോഹാരിതയും പ്രകൃതിയും ഒത്തിണങ്ങിയതാണ് ദുകം. സൈക്ലിങ് ഇഷ്ടപ്പെടുന്നവർക്ക് േദാഫാർ തിരഞ്ഞെടുക്കാം. റഖിയൂത്, സലാല, മിർബാത്, താഖ തുടങ്ങി നിരവധി സ്ഥലങ്ങൾ സൈക്ലിങ്ങിന് അനുയോജ്യമാണ്. കൂടാതെ സാംസ്കാരിക-പൈതൃക അടയാളങ്ങൾ, പഴയകാല മാർക്കറ്റ്, പുതാതന വീടുകൾ, പള്ളികൾ, കോട്ടകൾ എന്നിവയും സഞ്ചാരികളെ ആകർഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.