പ്രതിരോധബന്ധം ശക്തിപ്പെടുത്താൻ ഒമാനും യു.കെയും
text_fieldsമസ്കത്ത്: യു.കെയുടെ പ്രതിരോധ സംഭരണ-വ്യവസായ സഹമന്ത്രി മരിയ ഈഗിൾ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നാസർ അൽ സാബിയുമായി കൂടിക്കാഴ്ച നടത്തി.
ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറുകയും പരസ്പര താൽപര്യമുള്ള നിരവധി കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. യോഗത്തിൽ പ്രതിരോധ മന്ത്രാലയത്തിലെയും സുൽത്താന്റെ സായുധ സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥരും മസ്കത്തിലെ ബ്രിട്ടീഷ് എംബസിയിലെ മിലിട്ടറി അറ്റാഷെയും പങ്കെടുത്തു.
സുൽത്താൻ സായുധ സേനയുടെ (എസ്.എ.എഫ്) ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ അബ്ദുല്ല ബിൻ ഖാമിസ് അൽ റൈസിയും മരിയ ഈഗിളിനെ മുസ്കർ അൽ മുർതഫയിലെ ഓഫിസിൽ സ്വീകരിച്ചു.
കൂടിക്കാഴ്ചയിൽ ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറുകയും പൊതുവായ ആശങ്കയുള്ള നിരവധി വിഷയങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. യോഗത്തിൽ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.