വാഹന ഉമസ്ഥാവകാശം ഓൺലൈനിലൂടെ കൈമാറാം
text_fieldsമസ്കത്ത്: വാഹനങ്ങളുടെ ഉമസ്ഥാവകാശം ഓൺലൈൻ മുഖേന കൈമാറാൻ സൗകര്യമൊരുക്കി റോയൽ ഒമാൻ പൊലീസ്. വ്യക്തിയിൽനിന്ന് മറ്റൊരു മറ്റൊരു വ്യക്തിയിലേക്കും സ്ഥാപനത്തിൽനിന്ന് മറ്റൊരു സ്ഥാപനത്തിലേക്കും ഇങ്ങനെ ഉടമസ്ഥാവകാശം കൈമാറാവുന്നതാണ്. റോയൽ ഒമാൻ പൊലീസ് വെബ്സൈറ്റ് (https://idpsp.rop.gov.om/login.jsp?app=VehicleOwnershipTransfer) വഴി സേവനം ലഭ്യമാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് അറിയിച്ചു.
ഇങ്ങനെ വാഹന ഉടമസ്ഥത മാറ്റുന്നതിന് കാലാവധിയുള്ള ലൈസൻസ് ഉണ്ടായിരിക്കണം. സിവില്‍ സ്റ്റാറ്റസ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത പ്രവര്‍ത്തനക്ഷമമായ ഫോണ്‍ നമ്പര്‍ ഉണ്ടെന്ന് വാങ്ങുന്നയാള്‍ ഉറപ്പാക്കണം. വില്പനക്കാരുടെ ഒപ്പ് സ്ഥിരീകരിക്കുന്നതിനുള്ള ഒ.ടി.പി ഈ നമ്പറിലാകും ലഭ്യമാകുക. വാഹന ഇന്‍ഷുറന്‍സ് കൈമാറ്റവും പൂര്‍ത്തിയാക്കണം. അംഗീകൃത കമ്പനിയില്‍ ഇന്‍ഷുറന്‍സ് ചെയ്യുകയും വേണം. വാഹനങ്ങളുടെ സാങ്കേതിക പരിശോധന പൂര്‍ത്തിയാക്കണം. ഗതാഗത നിയമം അനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഉടമസ്ഥത കൈമാറുന്നതിനെ തടയുന്ന ഘടകങ്ങളൊന്നും വില്‍ക്കുന്നയാള്‍ക്കും വാങ്ങുന്നയാള്‍ക്കും ഉണ്ടാകാന്‍ പാടില്ല. ഉടമസ്ഥത മാറുന്നതിന് വില്പനക്കാരനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഡിജിറ്റല്‍ സര്ട്ടിഫിക്കേഷന് രീതി അനുസരിച്ചാണ് സമര്‍പ്പിക്കേണ്ടത്. വിൽപനക്കാരൻ നിയമപരമായി അധികാരപ്പെടുത്തിയാള്ക്കും അപേക്ഷിക്കാം. വാങ്ങുന്നയാളാണ് ഫീസ് അടക്കേണ്ടത്. ഇടപാട് ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ വാങ്ങുന്നയാള്‍ ഫീസ് അടക്കണം. വാങ്ങുന്നയാള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇടപാട് റദ്ദാകും.
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പ്രൈവറ്റ്, വാണിജ്യ വാഹനങ്ങളും ഓണ്‍ലൈന്‍ ആയി ഉടമസ്ഥത മാറ്റാം. എന്നാല്‍, കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതിയിലുള്ള വാണിജ്യ വാഹനങ്ങള്‍ക്ക് മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ.അടിസ്ഥാന സേവനങ്ങൾ ഓൺലൈനാക്കുക എന്ന സർക്കാറിന്റെ നയപ്രകാരമാണ് പുതിയ സൗകര്യം ആർ.ഒ.പി ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.