ഒമാനിൽ വിസ മെഡിക്കല്‍ സേവനങ്ങൾ ഇനി പകൽ മാത്രം
text_fieldsമസ്‌കത്ത്: സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ വിസ മെഡിക്കല്‍ സേവനങ്ങള്‍ക്കായി സാമ്പിളുകള്‍ ശേഖരിക്കുന്നതിനുള്ള സമയം പുനഃക്രമീകരിച്ച് ഒമാൻ ആരോഗ്യന്ത്രാലയം. രാവിലെ 7.30 മുതല്‍ വൈകീട്ട് അഞ്ചുമണി വരെയാണ് ഇനി സാമ്പിള്‍ ശേഖരിക്കുക. ലബോറട്ടറി പരിശോധനക്കായി ആരോഗ്യ മന്ത്രാലയത്തില്‍ (സി.ഡി.സി) സാമ്പിളുകള്‍ അയക്കുന്നതിനുള്ള സമയം പുനഃനിർണയിച്ചിട്ടുണ്ട്.
രാവിലെ 7.30നും പത്ത് മണിക്കും ഇടയിലായാണ് ഇതിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. തീരുമാനം ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ വന്നു. ഉപഭോക്താക്കളടെ താൽപര്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് സർക്കുലറിൽ പറയുന്നു. ഈ നടപടിക്രമങ്ങൾ പാലിക്കാത്തത് ലംഘനമായി കണക്കാക്കി സ്ഥാപനത്തിനെതിരെ നടപടികൾ സ്വീകരിക്കും. നേരത്തെ രാത്രി വൈകിയും വിസാ മെഡിക്കല്‍ സ്ഥാപനങ്ങളിലും ആരോഗ്യ സ്ഥാപനങ്ങളിലും വിസാ മെഡിക്കലിന് ആവശ്യമായ രക്ത സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. സി.ഡി.സി പരിശോധനക്കും കൂടുതൽ സമയം ലഭിച്ചിരുന്നു. പുതിയ നിര്‍ദേശത്തോടെ വിസ മെഡിക്കല്‍ സേവനങ്ങള്‍ ഇനി പകല്‍ സമയം മാത്രമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.