ഒമാനിൽ 87 തസ്തികകളിൽ വിദേശികൾക്ക് വിലക്ക്
text_fieldsമസ്കത്ത്: 87 തസ്തികകളിൽ വിദേശികളെ ജോലിക്കെടുക്കുന്നതിന് ഒമാൻ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ആറുമാസത്തേക്കാണ് വിലക്ക് പ്രാബല്യത്തിലുണ്ടാവുക. മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല ബിൻ നാസർ അൽബക്രിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ മേഖലയിലെ 10 തൊഴിൽ വിഭാഗങ്ങളിലായുള്ള തസ്തികകൾക്കാണ് വിലക്ക് ബാധകം.
െഎ.ടി, അക്കൗണ്ടിങ് ആൻഡ് ഫിനാൻസ്, മാർക്കറ്റിങ് ആൻഡ് സെയിൽസ്, അഡ്മിനിസ്ട്രേഷൻ ആൻഡ് എച്ച്.ആർ, ഇൻഷുറൻസ്, ഇൻഫർമേഷൻ/മീഡിയ, മെഡിക്കൽ, എയർപോർട്ട്, എൻജിനീയറിങ്, ടെക്നിക്കൽ തുടങ്ങിയ വിഭാഗങ്ങളിലെ വിവിധ തസ്തികകളിൽ ആറു മാസത്തേക്ക് പുതിയ വിസ ലഭിക്കില്ല. പുരുഷ നഴ്സ്, ഫാര്‍മസിസ്റ്റ് അസിസ്റ്റൻറ്, ആര്‍ക്കിടെക്ട്, സിവിൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ തുടങ്ങി മലയാളികൾ കൂടുതലായി ജോലിചെയ്യുന്ന തസ്തികകൾ വിലക്കിെൻറ പരിധിയിലുണ്ട്. അതിനാൽ പുതുതായി ഈ മേഖലകളിൽ തൊഴിൽ തേടുന്നവർക്ക് ഒമാൻ സർക്കാറിെൻറ തീരുമാനം തിരിച്ചടിയാകും.
നിലവിൽ ജോലിചെയ്യുന്നവർക്ക് വിസ പുതുക്കുന്നതിന് തടസ്സമുണ്ടാകില്ല. ചെറുകിട, ഇടത്തരം വ്യവസായ വികസന പൊതു അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത് ഉടമകൾ മുഴുസമയ ജോലിക്കാരായി ഉള്ള സ്ഥാപനങ്ങൾ മാത്രമാകും വിലക്കിെൻറ പരിധിയിൽനിന്ന് ഒഴിവാകുക. ക്ലീനർ, നിർമാണത്തൊഴിലാളി, കാർപെൻറർ തുടങ്ങിയ തസ്തികകളില്‍ ഒമാനിൽ വിസ നിരോധനം നിലവിലുണ്ട്. 2013 നവംബറിൽ ഏർപ്പെടുത്തിയ ഇൗ വിസ നിരോധനം ഒാരോ ആറുമാസം കൂടുേമ്പാഴും പുതുക്കിവരുകയാണ് ചെയ്യുക.
സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ 25,000 തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന കഴിഞ്ഞ ഒക്േടാബറിലെ മന്ത്രിസഭ കൗൺസിൽ തീരുമാനത്തിെൻറ തുടർച്ചയായാണ് താൽക്കാലിക വിസ നിരോധനം. ഡിസംബറിൽ ആരംഭിച്ച ഉൗർജിത സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി ഇതിനകം പതിനായിരത്തോളം സ്വദേശികൾക്ക് തൊഴിൽ ലഭ്യമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.