ഒമാൻ- പാപുവ ന്യൂ ഗിനിയ ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കം
text_fieldsമസ്കത്ത്: ഒമാൻ- പാപുവ ന്യൂ ഗിനിയ ക്രിക്കറ്റ് മത്സര പരമ്പരക്ക് ഞായറാഴ്ച അമീറാത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ തുടക്കമാകും. മൂന്നുമാസങ്ങൾക്കു ശേഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഒമാൻ മത്സരത്തെകാണുന്നത്.
മാർച്ച് എട്ടുവരെ നടക്കുന്ന പരമ്പരയിൽ രണ്ട് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണടങ്ങിയിട്ടുള്ളത്. മൂന്ന്, നാല് തീയതികളിൽ ഏകദിനവും ആറുമതൽ എട്ടുവരെ ട്വന്റി20 മത്സരങ്ങളുമാണ് നടക്കുക. ഒമാനെ സീഷാൻ മഖ്സൂദ് നയിക്കും, അഖിബ് ഇല്യാസാണ് വൈസ് ക്യാപ്റ്റൻ.
മത്സരത്തെ വളരെ ആത്മവിശ്വാസത്തോടെയാണ് കാണുന്നതെന്ന് കോച്ച് ദുലീപ് മെൻഡിസ് പറഞ്ഞു. കഴിഞ്ഞ വർഷം മികച്ച പ്രകടനംം നടത്താൻ ഞങ്ങൾക്കുസാധിച്ചു. ട്വന്റി 20 ലോകകപ്പ് യോഗ്യത, ട്വന്റി ഗൾഫ് കപ്പ് ചാമ്പ്യന്മാർ എന്നിങ്ങനെ വിവിധ ലോകോത്തര മത്സരങ്ങളിൽ ടീം കരുത്തുകാട്ടി. ഈ വർഷം കൂടുതൽ മികവാർന്ന പ്രകടനം നടത്താനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ. ജൂണിലെ ട്വന്റി20 ലോകകപ്പും ഏപ്രിലിലെ എ.സി.സി പ്രീമിയർ കപ്പുമാണ് ഇനിവരാനുള്ള പ്രധാന മത്സരങ്ങൾ. ഇതിന്റെ മുന്നൊരുക്കമാണ് പാപുവ ന്യൂ ഗിനിയയുമായുള്ള മത്സരത്തോടെ തുടക്കമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏകദിന മത്സരങ്ങൾക്കുള്ള ഒമാൻ സ്ക്വാഡ്: സീഷാൻ മഖ്സൂദ് (ക്യാപ്റ്റൻ), അഖിബ് ഇല്യാസ് (വൈസ് ക്യാപ്റ്റൻ), അയാൻ ഖാൻ, കശ്യപ് പ്രജാപതി, ജതീന്ദർ സിങ്, പ്രതീക് അത്താവലെ, ഷോയിബ് ഖാൻ, മുഹമ്മദ് നദീം, ബിലാൽ ഖാൻ, കലീമുള്ള, ജയ് ഒദെദ്ര, സമയ് ശ്രീവാസ്തവ. സന്ദീപ് ഗൗഡ്, റഫിയുല്ല, ഖാലിദ് കെയിൽ, മുസാഹിർ റാസ.
ഹെഡ് കോച്ച്: ദുലീപ് മെൻഡിസ്, അസിസ്റ്റൻറ് കോച്ച്: എവർട്ട് ലോബ്ഷർ, അനലിസ്റ്റ്: സീഷൻ സിദ്ദിഖി, ഫിസിയോ: ഷോൺ നൊവാക്, കോഓഡിനേറ്റർ: മഷെർ ഖാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.