ഒമാൻ നാളെ മുതൽ കര അതിർത്തികൾ അടക്കും
text_fieldsമസ്കത്ത്: ഒമാെൻറ കര അതിർത്തികൾ അടക്കാൻ ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറുമണി മുതൽ ഒരാഴ്ചത്തേക്കായിരിക്കും അതിർത്തികൾ അടക്കുക. കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും എണ്ണം വർധിച്ചുവരുന്നതായും സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. മുഖാവരണം ധരിക്കാതിരിക്കുന്നതിന് പുറമെ ടെൻറുകളിലും മറ്റിടങ്ങളിലും നിരവധി ആളുകൾ പെങ്കടുത്തുള്ള ഒത്തുചേരലുകളും നടത്തുന്നുണ്ട്. ഇത്തരം പ്രവർത്തികൾ സമൂഹത്തിൽ വൈറസ് വ്യാപനത്തിന് കാരണമാകുന്നുണ്ട്. നിയമലംഘകർക്ക് കർശന ശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ തുടരുമെന്നും സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. യു.എ.ഇയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നുണ്ട്. ഇതാണ് കര അതിർത്തി അടക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.