Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൗഹൃദ മത്സരത്തിൽ ഒമാന്...

സൗഹൃദ മത്സരത്തിൽ ഒമാന് വിജയം; യമനെ ​​തോൽപ്പിച്ചത് ഏക പക്ഷിയമായ ഒരുഗോളിന്

text_fields
bookmark_border
സൗഹൃദ മത്സരത്തിൽ ഒമാന് വിജയം; യമനെ ​​തോൽപ്പിച്ചത് ഏക പക്ഷിയമായ ഒരുഗോളിന്
cancel

മസ്കത്ത്: അറേബ്യൻ ഗൾഫ് കപ്പിന് മുന്നോടിയായി യമനെതി​രെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഒമാന് വിജയം. സുൽത്തൻ ഖാബൂസ് സ്​പോർട്സ് കോംപ്ലക്സിൽ നടന്ന കളിയൽ ഏക പക്ഷിയമായ ഒരുഗോളിനാണ് ഒമാൻ വിജയിച്ചത്.

68ാം മിനിറ്റിൽ അലി അൽ ബു​സൈദിയാണ് ഒമാന്റെ വിജയ ഗോൾ നേടിയത്. ആദ്യം മുതൽക്കെ ആക്രമിച്ച് കളിക്കുക എന്ന താ​ന്ത്രമായിരുന്നു കോച്ച് ജാബിർ റഷീദിന്റെ കുട്ടികൾ സ്വീകരിച്ചിരുന്നത്. ഇരുവിങ്ങുകളിലൂ​ടെയും മികച്ച മുന്നേറ്റങ്ങൾ നടത്തി​യെങ്കിലും യമന്റെ ​പ്രതി​രോധം ​ഭേദിക്കാനായില്ല. കൗണ്ടർ അറ്റാക്കിലൂടെ യമനും കളം നിറഞ്ഞ് കളിച്ചെങ്കിലും ആദ്യ പകുതിക്ക് വിസിൽ മുഴങ്ങു​​മ്പോൾ ഇരു ഇരു ടീമുകളു ഗോ​ളൊന്നും അടിക്കാ​തെ പിരിയുകയായിരുന്നു.


രണ്ടാം പകുതിയിൽ ​ഗോൾ നേടുയെന്ന ലക്ഷ്യത്തേടെയായിരുന്നു ഒമാൻ ഇറങ്ങിയിരന്നത്. ഇതി​ന്റെ ​പ്രതിഫലനം യമൻ ​ഗോൾമുഖത്ത് കാണുകയും ചെയ്തു. ഒടുവിൽ അലി അൽ ബു​സൈദിയിലടെ ഒമാൻ വിജയം സ്വന്തമാക്കി. ഒമാന്റെ നിരവധി യുവതാരങ്ങൾക്കും കോച്ച് അവസരം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YemenOman
News Summary - Oman win friendly match; Yaman defeated by single goal
Next Story