ഒമാനി-അറബ് ഇൻവെസ്റ്റ്മെന്റ് ഫോറത്തിന് തുടക്കം
text_fieldsമസ്കത്ത്: ഒമാനി- അറബ് ഇൻവെസ്റ്റ്മെന്റ് ഫോറത്തിന് സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സ് ഫോർ കൾച്ചറൽ ആൻഡ് എന്റർടൈൻമെന്റിൽ തുടക്കമായി. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദിന്റെ മേൽനോട്ടത്തിലാണ് പരിപാടി.
ഒമാൻ സുൽത്താനേറ്റും മറ്റ് അറബ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, വ്യാപാര, സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകളെ രണ്ടുദിവസങ്ങളിലായി നടക്കുന്ന ഫോറം ചർച്ചചെയ്യും. കൂടാതെ, ഒമാനിൽ നിക്ഷേപങ്ങൾക്കായി പദ്ധതിയുള്ള അറബ് രാജ്യങ്ങളിലെ ബിസിനസുകാർക്കുള്ള മികച്ച അവസരങ്ങളും ഒമാനിലെ മറ്റു നിക്ഷേപകർക്കുള്ള സഹകരണവും ഫോറം ചർച്ചചെയ്യും.
അതിനുപുറമെ, ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി വ്യവസായം, കൃഷി, മത്സ്യബന്ധനം, ലോജിസ്റ്റിക് സേവനങ്ങൾ, വിദ്യാഭ്യാസം, ഗവേഷണം, നവീകരണം തുടങ്ങിയ മേഖലകളിലുള്ള പ്രതീക്ഷകളും ഫോറം ഉയർത്തിക്കാട്ടുന്നു.
ഫോറത്തോടനുബന്ധിച്ച് റിയൽ എസ്റ്റേറ്റ്, ബാങ്കിങ്, വ്യവസായം, നിരവധി സർക്കാർ യൂനിറ്റുകൾ നൽകുന്ന സേവനങ്ങൾ എന്നിവയെ കൂടുതൽ പരിചയപ്പെടുത്തുന്ന പ്രദർശങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.