Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി-​ബ​ഹ്‌​റൈ​ൻ...

ഒ​മാ​നി-​ബ​ഹ്‌​റൈ​ൻ ഉ​ൽ​പ​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്​ മ​നാ​മ​യി​ൽ തു​ട​ക്കം

text_fields
bookmark_border
ഒ​മാ​നി-​ബ​ഹ്‌​റൈ​ൻ ഉ​ൽ​പ​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്​ മ​നാ​മ​യി​ൽ തു​ട​ക്കം
cancel
camera_alt

ഒ​മാ​ൻ-​ബ​ഹ്​​റൈ​ൻ ഉ​ൽ​പ​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്​ മ​നാ​മ​യി​ൽ തു​ട​ക്ക​മാ​യ​പ്പോ​ൾ

മ​സ്ക​ത്ത്​: ഒ​മാ​നി-​ബ​ഹ്‌​റൈ​ൻ ഉ​ൽ​പ​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ര​ണ്ടാം പ​തി​പ്പി​ന്​ ബ​ഹ്​​​റൈ​ന്റെ ത​ല​സ്ഥാ​ന​മാ​യ മ​നാ​മ​യി​ൽ തു​ട​ക്ക​മാ​യി. ബ​ഹ്‌​റൈ​നി​ലെ തൊ​ഴി​ൽ മ​ന്ത്രി ജ​മീ​ൽ മു​ഹ​മ്മ​ദ് അ​ലി ഹു​മൈ​ദാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ലു ദി​വ​സ​ത്തെ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്.

ഒ​മാ​നി​ലെ ബ​ഹ്‌​റൈ​ൻ എം​ബ​സി​യു​ടെ​യും മ​നാ​മ​യി​ലെ ഒ​മാ​ൻ എം​ബ​സി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​മാ​നി-​ബ​ഹ്‌​റൈ​ൻ ഫ്ര​ണ്ട്‌​ഷി​പ് അ​സോ​സി​യേ​ഷ​നാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സം​രം​ഭ​ക​ർ, സ്വ​യം തൊ​ഴി​ൽ ചെ​യ്യു​ന്ന കു​ടും​ബ​ങ്ങ​ൾ, സാ​മൂ​ഹി​ക സു​ര​ക്ഷ കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ 38 ബ​ഹ്‌​റൈ​ൻ, ഒ​മാ​നി എ​ക്‌​സി​ബി​റ്റ​ർ​മാ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്.

പ്ര​ശ​സ്ത​മാ​യ ആ​ഡം​ബ​ര സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ, കു​ന്തി​രി​ക്ക​ങ്ങ​ൾ, മെ​ഴു​കു​തി​രി​ക​ൾ, പ​ല​ഹാ​ര​ങ്ങ​ൾ, ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, സു​വ​നീ​റു​ക​ൾ, ക​ര​കൗ​ശ​ല വ്യ​വ​സാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, മ​ൺ​പാ​ത്ര​ങ്ങ​ൾ, പൈ​തൃ​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ പ്ര​ദ​ർ​ശ​ന​ത്തി​ലു​ൾ​പ്പെ​ടു​ന്നു​ണ്ട്.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം എ​ല്ലാ മേ​ഖ​ല​ക​ളി​ലും സു​സ്ഥി​ര​മാ​യ വ​ള​ർ​ച്ച​ക്കും അ​ടു​പ്പ​ത്തി​നും വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ബ​ഹ്‌​റൈ​നി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ സ​യ്യി​ദ് ഫൈ​സ​ൽ ഹ​രേ​ബ് അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു. സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ ഏ​കീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള ആ​ഗ്ര​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഒ​മാ​നി-​ബ​ഹ്‌​റൈ​ൻ ഉ​ൽ​പ​ന്ന പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ​യാ​ണ് ഒ​മാ​നി-​ബ​ഹ്‌​റൈ​ൻ ഉ​ൽ​പ​ന്ന പ്ര​ദ​ർ​ശ​നം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് ഒ​മാ​നി​ലെ ബ​ഹ്‌​റൈ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ജു​മാ അ​ഹ​മ്മ​ദ് അ​ൽ കാ​ബി പ​റ​ഞ്ഞു. ബ​ഹ്‌​റൈ​ൻ വി​ഷ​ൻ 2030 ന്‍റെ​യും ഒ​മാ​ൻ വി​ഷ​ൻ 2040 ന്‍റെ​യും ല​ക്ഷ്യ​ങ്ങ​ളു​ടെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ സം​രം​ഭ​ക വി​ഭാ​ഗ​ത്തെ പി​ന്തു​ണ​ക്കു​ക​യും വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ ബ​ഹ്‌​റൈ​ൻ ടൂ​റി​സം മ​ന്ത്രി ഫാ​ത്തി​മ ജാ​ഫ​ർ അ​ൽ സൈ​റാ​ഫി, ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും അം​ബാ​സ​ഡ​ർ​മാ​ർ, ഒ​മാ​നി-​ബ​ഹ്‌​റൈ​ൻ ഫ്ര​ണ്ട്‌​ഷി​പ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് റു​ദൈ​ന അ​മ​ർ അ​ൽ ഹ​ജ്‌​രി, ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omani-Bahrain
News Summary - Omani-Bahrain product exhibition kicks off in Manama
Next Story