Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചികിത്സക്കുപോയ ഒമാൻ...

ചികിത്സക്കുപോയ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ചികിത്സക്കുപോയ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel

സുഹാർ: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സക്കുപോയ പ്രവാസി നാട്ടിൽ നിര്യാതനായി. കണ്ണൂർ കാടാച്ചിറ ആഡൂർ നാടുകണ്ടിയിൽ ബൈത്തുൽ നൂർ വീട്ടിൽ മാണിക്കോത്ത്‌ ഹാരിസ് (46) ആണ്​ മരിച്ചത്​. സുഹാർ തരിഫിൽ റസ്റ്ററാറന്റ് നടത്തിവരികയായിരുന്നു. മാണിയൂർ വഫിയ കോളജ്, സുഹാർ സുന്നി സെൻറർ, കെ.എം.സി.സി സുഹാർ കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു.

സാമൂഹിക പ്രവർത്തന രംഗത്ത് സജീവമായിരുന്ന ഹാരിസ് നെഞ്ച് വേദനയെ തുടർന്ന് സുഹാറിലെ ചികിത്സക്ക്​ ശേഷം നാട്ടിലേക്ക് പോയതായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്‌. മാതാവ്​: സഫിയ. ഭാര്യ: സുമയ്യ. മക്കൾ: സയാൻ, ജസാർ, ഫാത്തിമ, ആയിഷ ഫർഹ. സഹോദരങ്ങൾ: മൂസ,അഷ്‌റഫ്‌, ഇഖ്​ബാൽ. മയ്യിത്ത് ആഡൂർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local newsGulf Obituary
News Summary - Omani expatriate who went for treatment died
Next Story