ജി.സി.സി മന്ത്രിതല കൗൺസിൽ ഗസ്സയിലെ മാനുഷിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഒമാൻ വിദേശകാര്യ മന്ത്രി
text_fieldsഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) മന്ത്രിതല കൗൺസിൽ യോഗത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി
മസ്കത്ത്: മക്കയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) മന്ത്രിതല കൗൺസിലിന്റെ 163ാമത് സെഷനിൽ ഒമാൻ പങ്കെടുത്തു. ഒമാൻ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയാണ് നയിച്ചത്.
വിവിധ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷ, വികസന മേഖലകളിൽ ഗൾഫ് സംയുക്ത പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ യോഗം ചർച്ച ചെയ്തു. അജണ്ടയിൽ ഉൾപ്പെടുത്തിയ വിഷയങ്ങളെക്കുറിച്ചും ഗൾഫ് സഹകരണ കൗൺസിലിന്റെ സുപ്രീം കൗൺസിലിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ വർക്കിങ് കമ്മിറ്റികൾ നടത്തിയ ശ്രമങ്ങളെക്കുറിച്ചും മന്ത്രിതല കൗൺസിലിന് വിശദീകരണം നൽകി. ഗസ്സ മുനമ്പിലെ മാനുഷിക പ്രതിസന്ധി ഉൾപ്പെടെയുള്ള മേഖല, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ച് സയ്യിദ് ബദർ പരാമർശിച്ചു. ഇസ്രായേൽ ആക്രമണം തടയുന്നതിനും ഫലസ്തീൻ പൗരന്മാരെ സംരക്ഷിക്കുന്നതിനും മാനുഷിക സഹായം തടസ്സമില്ലാതെ എത്തിക്കുന്നതിനും അന്താരാഷ്ട്ര ശ്രമങ്ങൾ ഊർജിതമാക്കേണ്ടതിന്റെ ആവശ്യകത മന്ത്രിമാർ ആവശ്യപ്പെട്ടു.
ജി.സി.സി-സിറിയ സംയുക്ത മന്ത്രിതല യോഗത്തിലും ഒമാൻ പങ്കെടുത്തു. സിറിയയുടെ സ്വാതന്ത്ര്യത്തെയും അതിന്റെ എല്ലാ പ്രദേശങ്ങളുടെയും മേലുള്ള പൂർണ പരമാധികാരത്തെയും പിന്തുണക്കുന്നതിനായിരുന്നു യോഗം. മറ്റു യോഗങ്ങളിൽ ജി.സി.സി, മൊറോക്കൻ, ജോർഡൻ വിദേശകാര്യ മന്ത്രിമാർ, വിവിധ രാഷ്ട്രീയ, സാമ്പത്തിക, നിക്ഷേപ, സുരക്ഷ, സാംസ്കാരിക മേഖലകളിലെ സഹകരണത്തെക്കുറിച്ചും ഇരുപക്ഷവും തമ്മിലുള്ള നിലവിലെ തന്ത്രപരമായ സഹകരണ ബന്ധങ്ങളെ അടിസ്ഥാനമാക്കി വിശാലമായ ചക്രവാളങ്ങളിലേക്ക് അവ വികസിപ്പിക്കുന്നതനെ കുറിച്ചും ചർച്ച ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.