യൂസുഫ് ബിൻ അലവി ബ്രിട്ടനിൽ
text_fieldsമസ്കത്ത്: അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബ്രിട്ടനിലെത്തി. മിഡിലീസ്റ്റ് കാര്യങ്ങൾക്കായുള്ള മിനിസ്റ്റർ ഒാഫ് സ്റ്റേറ്റ് അലിസ്റ്റെയർ ബർട്ടുമായി യൂസുഫ് ബിൻ അലവി ചർച്ച നടത്തി.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾെക്കാപ്പം ഇരു രാഷ്ട്രങ്ങൾക്കും താൽപര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും ഇരുമന്ത്രിമാരും ചർച്ച ചെയ്തു. മേഖലയിലെ ഭദ്രതയും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, അമേരിക്കൻ നാഷനൽ സെക്യൂരിറ്റി ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ എന്നിവരുമായും യൂസുഫ് ബിൻ അലവി ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.