Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി മാ​രി​ടൈം;...

ഒ​മാ​നി മാ​രി​ടൈം; ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ലി​ന്​ നാ​ളെ തു​ട​ക്കം

text_fields
bookmark_border
ഒ​മാ​നി മാ​രി​ടൈം; ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ലി​ന്​ നാ​ളെ തു​ട​ക്കം
cancel

മ​സ്ക​ത്ത്​: ഒ​മാ​നി മാ​രി​ടൈം ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ലി​ന്റെ ആ​ദ്യ​പ​തി​പ്പ് വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഫെ​ബ്രു​വ​രി 19വ​രെ തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ സൂ​ർ വി​ലാ​യ​ത്തി​ൽ ന​ട​ക്കും. ഒ​മാ​ൻ ഇ​ന്ത്യ ഫെ​ർ​ട്ടി​ലൈ​സ​ർ ക​മ്പ​നി (ഒ​മി​ഫ്‌​കോ), ഒ​മാ​ൻ എ​ൽ.​എ​ൻ.​ജി ക​മ്പ​നി എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ പൈ​തൃ​ക ടൂ​റി​സം മ​ന്ത്രാ​ല​യ​മാ​ണ്​ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. വാ​ണി​ജ്യ​പ​ര​വും ച​രി​ത്ര​പ​ര​വു​മാ​യ കേ​ന്ദ്ര​മെ​ന്ന​നി​ല​യി​ലും നൂ​റ്റാ​ണ്ടു​ക​ളാ​യി ക​പ്പ​ൽ​നി​ർ​മാ​ണ​വു​മാ​യി ആ​ഴ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന പ്ര​ദേ​ശ​മെ​ന്ന​നി​ല​യി​ലും സൂ​ർ വി​ലാ​യ​ത്തി​ന്റെ ച​രി​ത്ര​പ​ര​വും വ​ർ​ത്ത​മാ​ന​കാ​ല​വു​മാ​യ പ​ങ്ക് ഈ ​ഉ​ത്സ​വം എ​ടു​ത്തു​കാ​ണി​ക്കും.

സ​മു​ദ്ര പൈ​തൃ​ക​ഗ്രാ​മം, ഒ​മാ​നി ഫു​ഡ് കാ​ർ​ണി​വ​ൽ, സ​മു​ദ്ര പൈ​തൃ​ക ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ച കോ​ർ​ണ​ർ, നാ​ട​ൻ ക​ല​ക​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കു​ള്ള തി​യ​റ്റ​ർ, നാ​ടോ​ടി ക​ളി​ക​ൾ തു​ട​ങ്ങി​യ​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. ഗ​വ​ർ​ണ​റേ​റ്റി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. പ​ര​മ്പ​രാ​ഗ​ത ക​ട​ൽ​യാ​ത്ര​യു​ടെ അ​നു​ക​ര​ണ​വും ഒ​മാ​നി ക​പ്പ​ലു​ക​ളു​ടെ യാ​ത്ര​യും ച​ര​ക്കു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​നും ക​യ​റ്റു​ന്ന​തി​നു​മു​ള്ള സം​വി​ധാ​ന​വും ഫെ​സ്റ്റി​വ​ലി​ൽ അ​വ​ത​രി​പ്പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heritage FestivalomanOmani Maritime
News Summary - Omani Maritime; Heritage Festival
Next Story