മലേഷ്യയിൽ ഒമാനി ഗവേഷണ കേന്ദ്രം; ധാരണാപത്രത്തിൽ ഒമാൻ ഒപ്പുവെച്ചു
text_fieldsമസ്കത്ത്: മലേഷ്യയിലെ ഇന്റർനാഷനൽ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ ഒമാനി റിസർച്ച് ആൻഡ് സ്റ്റഡീസ് സെന്റർ സ്ഥാപിക്കുന്നതിനായി കരാർ ഒപ്പുവെച്ചു. ഔഖാഫ്, മതകാര്യ മന്ത്രാലയത്തിലെ ഇഫ്താ ഓഫിസ് സെക്രട്ടറി ജനറൽ ശൈഖ് അഹമ്മദ് ബിൻ സൗദ് അൽ സിയാബി, മലേഷ്യയിലെ ഇന്റർനാഷനൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി റെക്ടർ പ്രഫസർ എമറിറ്റസ് ദേത് ഡോ. ഉസ്മാൻ ബക്കർ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
ഒമാനിലെ ജനങ്ങളെയും നാഗരികതയെയും പരിചയപ്പെടുത്താനും രാജ്യത്തെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്താൻ അക്കാദമിക് വിദഗ്ധരെ പ്രോത്സാഹിപ്പിക്കാനും ആണ് ധാരണാപത്രത്തിൽ ലക്ഷ്യമിടുന്നത്. രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള പ്രഫഷണൽ സഹകരണം ഏകീകരിക്കാനും സാംസ്കാരിക ആശയവിനിമയം മെച്ചപ്പെടുത്താനുമാണ് കരാറിലൂടെ ഉദ്ദേശിക്കുന്നത്.
ഒപ്പിടൽ ചടങ്ങിൽ മലേഷ്യയിലെ ഒമാൻ അംബാസഡർ ശൈഖ് അബ്ബാസ് ബിൻ ഇബ്രാഹിം അൽ ഹാർത്തി, അറബ്, സൗഹൃദ രാജ്യങ്ങളിലെ അംബാസഡർമാർ, നിരവധി ഗവേഷകർ, അക്കാദമിക് വിദഗ്ധർ, ഈ മേഖലയിൽ താൽപര്യമുള്ള വ്യക്തികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.