Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​സ്സ​യി​ലേ​ക്കു​ള്ള...

ഗ​സ്സ​യി​ലേ​ക്കു​ള്ള ഒ​മാ​ന്‍റെ സ​ഹാ​യം തു​ട​രു​ന്നു

text_fields
bookmark_border
Aid to Gaza
cancel
camera_alt

ഗ​സ്സ​യി​ലേ​ക്കു​ള്ള അ​വ​ശ്യ​വ​സ്തു​ക്ക​ൾ ഒ.​സി.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​യ​റ്റി അ​യ​ച്ച​പ്പോ​ൾ

മ​സ്ക​ത്ത്​: ഗ​സ്സ​യി​ലെ നി​സ്സ​ഹാ​യ​രാ​യ ഫ​ല​സ്തീ​ൻ ജ​ന​ത​ക്കു​ള്ള ഒ​മാ​ന്‍റെ സ​ഹാ​യഹ​സ്തം തു​ട​രു​ന്നു. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ നി​ർദേ​ശാ​നു​സ​ര​ണം ഒ​മാ​ൻ ചാ​രി​റ്റ​ബി​ൾ ഓ​ർ​ഗ​നൈ​സേ​ഷ (ഒ.​സി.​ഒ) നാ​ണ് അ​വ​ശ്യ വ​സ്തു​ക്ക​ൾ എ​ത്തി​ച്ച​ത്. ഞാ​യ​റാ​ഴ്ച റ​ഫ അ​തി​ർ​ത്തി വ​ഴി​യാ​ണ്​ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ അ​യ​ച്ച​ത്. ഫ​ല​സ്തീ​നി​ലേ​ക്കു​ള്ള ഒ​മാ​ന്‍റെ സ​ഹാ​യം തു​ട​ര​ുക​യാ​ണെ​ന്നും ഈ​ജി​പ്തി​ലെ അ​ൽ അ​രി​ഷ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് അ​ഞ്ച് വി​മാ​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഒ​രു എ​യ​ർ​ബ്രി​ഡ്ജ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും റ​ഫ അ​തി​ർ​ത്തി ക​ട​ന്ന്​ സാ​ധ​ന​ങ്ങ​ൾ ഗ​സ്സ മു​ന​മ്പി​ലെ ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക്​ സ​മ്മാ​നി​ച്ചു​വെ​ന്നും ഒ.​സി.​ഒ പ്ര​സ​്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ 100 ട​​ൺ ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ൾ അ​​ഞ്ച്​ വി​​മാ​​ന​​ങ്ങ​​ൾ വ​​ഴി ഗ​സ്സ​യി​ലേ​ക്ക്​ ഒ​മാ​ൻ ക​​യ​​റ്റി​ അ​യ​ച്ചി​രു​ന്നു. സ​​ലാം എ​​യ​​റി​​ന്‍റെ കാ​​ർ​​ഗോ വി​​മാ​​ന​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ൾ എ​​ത്തി​​ച്ച​​ത്. എ​​യ​​ർ ബ്രി​​ഡ്ജി​ലൂ​ടെ ഇ​​വി​​ടെ എ​​ത്തി​​ച്ച സാ​​ധ​​ന​​ങ്ങ​​ൾ റ​​ഫ ക്രോ​​സി​​ങ്​ വ​​ഴി ഫ​​ല​​സ്തീ​​ൻ റെ​​ഡ് ക്ര​​സ​​ന്‍റി​​ന്​ കൈ​​മാ​​റു​ക​യാ​യി​രു​ന്നു.

ഫ​​ല​​സ്തീ​​നി​​ലെ ജ​​ന​​ങ്ങ​​ളെ സ​​ഹാ​​യി​​ക്കാ​​ൻ ഒ​​മാ​​ൻ ചാ​​രി​​റ്റ​​ബി​​ൾ ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ (ഒ.​​സി.​​ഒ) നേ​ര​ത്തേ​ത​ന്നെ സം​​വി​​ധാ​​നം ഒ​​രു​​ക്കി​​യി​​രു​ന്നു. ഇ​​തി​​ന​​കം നി​​ര​​വ​​ധി ആ​​ളു​​ക​​ളും സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​ണ്​ ഒ.​​സി.​​ഒ വ​​ഴി ധ​​ന​​സ​​ഹാ​​യം കൈ​​മാ​​റി​​യ​​ത്. സം​​ഭാ​​വ​​ന​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നാ​​യി ​വി​​വി​​ധ മാ​​ർ​​ഗ​​ങ്ങ​​ളാ​​ണ്​ ഒ.​​സി.​​ഒ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​​നീ​​ക്ക്​ (ഒ.​​എ​​ൻ. ഇ.​​ഐ.​​സി) ഓ​​ട്ടോ​​മേ​​റ്റ​​ഡ് പേ​​മെ​​ന്റ് മെ​​ഷീ​​നു​​ക​​ൾ വ​​ഴി​​യോ ബാ​​ങ്ക്​ അ​​ക്കൗ​​ണ്ടി​​ലൂ​​ടെ​​യോ (ബാ​​ങ്ക് മ​​സ്‌​​ക​​ത്ത്​: 0423010869610013, ഒ​​മാ​​ൻ അ​​റ​​ബ് ബാ​​ങ്ക് അ​​ക്കൗ​​ണ്ട്: 3101006200500) സം​​ഭാ​​വ​​ന കൈ​​മാ​​റാ​​വു​​ന്ന​​താ​​ണ്. പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക്​ ഫോ​​ണി​​ൽ​​നി​​ന്ന്​ ടെ​​ക്സ്റ്റ്​ മെ​​സേ​​ജ്​ അ​​യ​​ച്ചും സം​​ഭാ​​വ​​ന​​യി​​ൽ പ​​ങ്കാ​​ളി​​യാ​​കാം. ഒ​​മാ​​ൻ​​ടെ​​ൽ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് 90022 എ​​ന്ന ന​​മ്പ​​റി​​ലേ​​ക്ക് “donate” എ​​ന്ന് ടൈ​​പ്പ്​ ചെ​​യ്തും ഉ​​രീ​​ദോ​​യി​​ൽ​​നി​​ന്ന്​ ‘Palestine’ എ​​ന്ന്​ ടൈ​​പ്പ്​ ​ ചെ​​യ്ത്​ 90909 എ​ന്ന ന​മ്പ​റി​ലേ​ക്കും ​ സ​​ന്ദേ​​ശ​​ങ്ങ​​ൾ അ​​യ​​ക്കാ​ം. റെ​ന്ന വ​രി​ക്കാ​ർ​ക്ക് 181092# എ​ന്ന കോ​ഡും ഉ​പ​യോ​ഗി​ക്കാം. www.jood.om, www.oco.org.om എ​​ന്നീ വെ​​ബ്​​​സൈ​​റ്റ്​ വ​​ഴി​​യും സം​​ഭാ​​വ​​ന ചെ​​യ്യാം.

ഫ​​ല​​സ്തീ​​ൻ ജ​​ന​​ത​​യോ​​ടു​​ള്ള ഐ​​ക്യ​​ദാ​​ർ​​ഢ്യം വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ൽ ഒ​​മാ​​ൻ ആ​​വ​​ർ​​ത്തി​​ച്ച്​ പ്ര​​ഖ്യാ​​പി​​ച്ച​​താ​​ണ്. അ​​വി​​ടു​ത്തെ ജ​​ന​​​ങ്ങ​​ളോ​​ടൊ​​പ്പ​​മാ​​ണ്​ ഒ​​മാ​​ൻ നി​​ല​​കൊ​​ള്ളു​​ന്ന​​തെ​​ന്ന്​ ഭ​​ര​​ണാ​​ധി​​കാ​​രി സു​​ൽ​​ത്താ​​ൻ ഹൈ​​തം ബി​​ൻ താ​​രി​​ഖ് ക​ഴി​ഞ്ഞ വ​ർ​ഷം ന​​ട​​ന്ന ഒ​​മാ​​ൻ കൗ​​ൺ​​സി​​ലി​​ന്‍റെ എ​​ട്ടാം ടേ​​മി​​ന്‍റെ ആ​​ദ്യ വാ​​ർ​​ഷി​​ക സെ​​ഷ​​നി​​ലും അ​​തി​​ന്​ മു​​മ്പ്​ ന​​ട​​ന്ന മ​​ന്ത്രി​​സ​​ഭ യോ​​ഗ​​ത്തി​​ലും വ്യ​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ഫ​​ല​​സ്തീ​​ൻ വി​​ഷ​​യ​​വു​​മാ​​യി ബ​​ന്ധ​​​പ്പെ​​ട്ട്​ വി​​വി​​ധ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​മാ​​രു​​മാ​​യി ഒ​​മാ​​ൻ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി സ​​യ്യി​​ദ്​ ബ​​ദ​​ർ ഹ​​മ​​ദ് അ​​ൽ ബു​​സൈ​​ദി​​യും സം​​സാ​​രി​​ച്ചി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsAid to Gaza
News Summary - Oman's Aid to Gaza Continues
Next Story