ഒമാെൻറ കര അതിർത്തികൾ അടച്ചു; ഇൗ വർഷത്തെ മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കി
text_fieldsമസ്കത്ത്: ഇൗ വർഷത്തെ മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കി. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് മസ്കത്ത് നഗരസഭാധികൃതർ അറിയിച്ചു. ജനുവരി 15 മുതൽ ഫെബ്രുവരി 16 വരെയാണ് ഫെസ്റ്റിവൽ നടക്കേണ്ടിയിരുന്നത്.വിശദമായ പഠനശേഷം ജനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്നതിെൻറ ഭാഗമായാണ് ഫെസ്റ്റിവൽ റദ്ദാക്കുന്നതിനായുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് തുടർച്ചയായ രണ്ടാം വർഷമാണ് മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കുന്നത്. കഴിഞ്ഞ വർഷം മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ നിര്യാണത്തെ തുടർന്നാണ് ഫെസ്റ്റിവൽ റദ്ദാക്കിയത്.
അതിനിടെ കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി ഒമാെൻറ കര അതിർത്തികൾ അടച്ചു. തിങ്കളാഴ്ച വൈകീട്ട് ആറ് മുതലാണ് അതിർത്തികൾ അടച്ചത്. ഒരാഴ്ചത്തേക്കാണ് അടച്ചിടൽ. ആവശ്യമെങ്കിൽ അതിർത്തിയടക്കൽ നീളുമെന്നും അറിയിപ്പിൽ പറയുന്നു. കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കാത്തവരുടെ എണ്ണം വർധിച്ചുവരുന്നതായും ഇത്തരക്കാർക്കെതിരെ പിഴ ചുമത്തുന്നതടക്കം നടപടികളുമായി മുന്നോട്ടുപോകുമെന്നും അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് ഒമാനിൽ തിരിച്ചെത്തുന്ന സ്വദേശികളും പ്രവാസികളും ക്വാറൻറീൻ കാലയളവിൽ ധരിക്കാനായി നൽകിയിരിക്കുന്ന ട്രാക്കിങ് ബ്രേസ്ലെറ്റ് ഉൗരിമാറ്റുകയോ അല്ലെങ്കിൽ ക്വാറൻറീൻ കാലാവധി കഴിഞ്ഞ ശേഷം ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ തിരികെ നൽകാതിരിക്കുകയോ ചെയ്യുന്ന പക്ഷം ആയിരം റിയാലാണ് പിഴ.
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതർ നടപടികൾ കർക്കശമാക്കിയത്. ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറപ്പെടുവിച്ച അറിയിപ്പ് അനുസരിച്ച് 221 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,32,011 ആയി. 620 പേർക്കുകൂടി രോഗം ഭേദമായി. 1,23,593 പേരാണ് ഇതുവരെ രോഗമുക്തരായത്. രണ്ടുപേർകൂടി മരിച്ചു. 1514 പേരാണ് ഇതുവരെ മരിച്ചത്. ആറുപേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 72 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 21 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.