ഒമാെൻറ ബജറ്റ് കമ്മി 58.5 ശതമാനം വർധിച്ചു
text_fieldsമസ്കത്ത്: ഒമാെൻറ ബജറ്റ് കമ്മി ഉയരുന്നു. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 2.4 ശതകോടി റിയാലാണ് കമ്മി. 2019ലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 58.5 ശതമാനത്തിെൻറ വർധനയാണ് ബജറ്റ് കമ്മിയിലുണ്ടായത്. വിപണിവില അടിസ്ഥാനമാക്കിയുള്ള മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ 13.5 ശതമാനമാണ് ബജറ്റ് കമ്മിയെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ റിപ്പോർട്ടിൽ പറയുന്നു.
പൊതുവരുമാനം 24.4 ശതമാനം കുറഞ്ഞ് ആറ് ശതകോടി റിയാൽ ആയി. പൊതുചെലവാകെട്ട 10.9 ശതമാനം കുറഞ്ഞ് 8.5 ശതകോടി റിയാൽ ആയി. വിപണി വില അടിസ്ഥാനമാക്കിയുള്ള മൊത്ത ആഭ്യന്തര ഉൽപാദനത്തിലും കുറവുണ്ട്. 2019 മൂന്നാം പാദത്തിൽ 21.8 ശതകോടി റിയാൽ ആയിരുന്നത് കഴിഞ്ഞ വർഷം 18.2 ശതകോടിയായാണ് കുറഞ്ഞത്. എണ്ണയുമായി ബന്ധപ്പെട്ട മേഖലയിൽനിന്നുള്ള വരുമാന കുറവാണ് ഇതിന് പ്രധാന കാരണം. 5.8 ശതകോടി റിയാലായാണ് വരുമാനം കുറഞ്ഞത്.
അസംസ്കൃത എണ്ണയിൽനിന്നും പ്രകൃതി വാതകത്തിൽനിന്നുമുള്ള വരുമാനത്തിൽ കുറവുണ്ട്. എണ്ണയിതര മേഖലയിൽനിന്നുള്ള വരുമാനം 12.4 ശതമാനം കുറഞ്ഞ് 13.2 ശതകോടി റിയാലായി. വ്യവസായ രംഗത്തും സേവനമേഖലയിലും കഴിഞ്ഞ വർഷം യഥാക്രമം 19.8 ശതമാനത്തിെൻറയും 10.6 ശതമാനത്തിെൻറയും കുറവുണ്ടായപ്പോൾ കാർഷിക മത്സ്യ വിഭവ മേഖലയിൽ 9.8 ശതമാനത്തിെൻറ വളർച്ച ദൃശ്യമാണ്. വിദേശത്തേക്കുള്ള കയറ്റുമതിയിൽ 21.5 ശതമാനത്തിെൻറയും ഇറക്കുമതിയിൽ 11 ശതമാനത്തിെൻറയും കുറവുമുണ്ടായതായി ദേശീയ സ്ഥിതിവിവരകേന്ദ്രം റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.