നയതന്ത്ര മികവിന്‍റെ സുൽത്താൻ
text_fieldsനയതന്ത്രജ്ഞതയിലും വിദേശകാര്യ നയത്തിെൻറ രൂപവത്കരണത്തിലും അറബ് മേഖലയിൽ എന്നും വേറിട്ട നിന്ന വ്യക്തിത്വമായിരുന്നു സുൽത്താൻ ഖാബൂസ് ബിൻ സഇൗദ്. നയതന്ത്രജ്ഞതയുടെ സുൽത്താൻ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. 1970ൽ ചെങ്കോലേറ്റത് മുതൽ നാളിതുവരെ അറബ് മേഖലയിലും അതിനപ്പുറവും ഉരുണ്ടു കൂടിയ കാർമേഘങ്ങളെ ശാന്തിയുടെ ഉറവകളാക്കി മാറ്റിയെടുക്കാൻ സുൽത്താൻ മുൻപന്തിയിലായിരുന്നു.
മേഖലയെ ബാധിച്ച സംഘർഷങ്ങളിലും ഏറ്റുമുട്ടലുകളിലും സുൽത്താനും ഒമാനും എന്നും നിഷ്പക്ഷ സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നു. മറ്റുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതെ സൗഹൃദം മാത്രം പുലർത്തിയിരുന്നതിനാൽ ഒമാന് എന്നും സുഹൃത്തുക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. തർക്കങ്ങൾക്ക് പരിഹാരമായി ഏറ്റുമുട്ടലിെൻറ പാത സ്വീകരിക്കാതെ ഒരു മേശക്ക് ചുറ്റുമിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്ന നയമാണ് ഒമാൻ എക്കാലത്തും പുലർത്തിയിരുന്നത്. അമേരിക്കയോടും ഇറാനോടും യമനിൽ പരസ്പരം പോരടിക്കുന്ന കക്ഷികളോടുമെല്ലാം ഒരേ അടുപ്പം പുലർത്താൻ ഒമാനെ സഹായിച്ചത് ഇൗ നയങ്ങളാണ്.
സംഘർഷങ്ങളുടെ തീജ്വാലകൾ ഉൗതിക്കെടുത്താനും രാഷ്ട്രീയ പിരിമുറുക്കങ്ങളിൽ അയവുണ്ടാക്കാനും ഒമാനും അതിെൻറ സുൽത്താനും ഒന്നാം വരിയിൽ തന്നെയുണ്ടായിരുന്നു. അറബ് മേഖല യുദ്ധത്തിെൻറ മഹാകെടുതിയിലേക്ക് വഴുതിയപ്പോഴെല്ലാം രാജ്യങ്ങളെയും ജനതയെയും കര കയറ്റാൻ സൂത്രവാക്യങ്ങളുമായി സൂൽത്താൻ ഖാബൂസ് എന്നുമുണ്ടായിരുന്നു.
അറബ് ലോകവും പശ്ചിമേഷ്യയും ആശങ്കയിലൂടെ കടന്നു പോയപ്പോഴല്ലാം ലോകത്തിെൻറ കണ്ണുകൾ ഒമാനിലേക്കായിരുന്നു തിരിഞ്ഞത്. മേഖലയിൽ സങ്കീർണ്ണതകൾ കുഴഞ്ഞ് മറിഞ്ഞുകൊണ്ടിരുന്നപ്പോഴെല്ലാം ലോകം ഉറ്റുനോക്കിയിരുന്നത് ഒമാെൻറ നയമായിരുന്നു.
ആണവകരാറിൽ നിന്ന് പിന്മാറിയതിനെതുടർന്ന് അമേരിക്കയും ഇറാനും തമ്മിലുണ്ടായ സംഘർഷാവസ്ഥ ലഘൂകരിക്കാനും ഒമാൻ ശ്രമങ്ങൾ നടത്തിവരുകയായിരുന്നു. രാഷ്ട്രീയ -സങ്കീർണതകളുടെ വിളനിലമായ മധ്യപൗരസ്ഥ്യ ദേശത്തെ സമാധാനത്തിെൻറ പ്രഭാകിരണമായിരുന്നു എന്നും സുൽത്താൻ ഖാബൂസ് ബിൻ സഇൗദും സുൽത്താനേറ്റും.
1970 ജൂലൈ 23 ന് അധികാരത്തിയത് മുതൽ തന്നെ സമാധാനത്തിൽ അധിഷ്ഠിതമായ വിദേശ നയമാണ് സുൽത്താൻ രൂപപ്പെടുത്തിയെടുത്തിരുന്നത്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപൊടാതെ തിരശ്ശീലക്ക് പിന്നിൽ നിന്ന് ശാന്തമായി ഇരുന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്ന നയമാണ് സുൽത്താൻ എന്നും സ്വീകരിച്ചിരുന്നത്. അറബ് രാജ്യങ്ങളോട് ഏറ്റവും അടുത്ത ബന്ധം സ്ഥാപിക്കാൻ ഒമാൻ എന്നും പ്രതിജ്ഞാബന്ധമായിരിക്കുമെന്നും മറ്റ് രാജ്യങ്ങളോട് സുഹൃദ് ബന്ധം സ്ഥാപിക്കുമെന്നും സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് 1973 ൽ േജാർദാൻ മാഗസിന് അദ്ദുസ്തൂറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
മേഖലയുടെ സുരക്ഷയിലും ഒമാൻ പ്രതിജ്ഞാബദ്ധമായിരുന്നു. പരസ്പര സഹകരണത്തോടെ മേഖലയുടെ സുരക്ഷയിൽ ഞങ്ങൾ പരസ്പരം സഹകരിക്കും. പുറത്ത് നിന്നുള്ള ഭീഷണിയിൽ നിന്ന് ഞങ്ങൾ മേഖലയെ രക്ഷിക്കുകയും ചെയ്യുമെന്ന് ഇതേ വർഷം ഇൗജിപ്ത്യൻ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലും പറഞ്ഞിരുന്നു. ഒമാെൻറ നയം വ്യക്തമാക്കുന്നതാണ് ഇൗ അഭിമുഖങ്ങൾ.
മറ്റൊരു രാജ്യകാര്യങ്ങളിലും തലയിടാതെ ഒമാെൻറയും മേഖലയുടെയും സുരക്ഷ ഉറപ്പാക്കുക എന്ന മികച്ച രാജ്യതന്ത്രമായിരുന്നു സുൽത്താനേറ്റിനുള്ളത്. അറബ് ലോകത്തെ ഏതെങ്കിലും വിഷയങ്ങളിൽ ഒമാൻ പക്ഷം പിടിച്ചിരുന്നില്ല. എല്ലാ നയങ്ങളിലും മേഖലയിൽ സന്തുലിത്വം പാലിക്കുക എന്ന നയമായിരുന്നു ഒമാേൻറത്.
ഇറാൻ പ്രശ്നത്തിൽ ഹൊർമുസ് കടലിടുക്ക് അടക്കുന്ന പ്രശ്നം വന്നപ്പോൾ ഒമാൻ ചർച്ചകൾക്ക് വാതിലുകൾ തുറന്നിട്ടിരുന്നു. ഇറാതെിരെ അമേരിക്ക കൊമ്പു കോർക്കുേമ്പാഴെല്ലാം ഒമാൻ സമാധാന ദൂതുമായി ഒാടിയെത്തിയിരുന്നു. അമേരിക്കയുടെയും ഇറാെൻറയും വിശ്വസ്ത മിത്രമായിരുന്ന ഒമാൻ ഇരുവർക്കുമിടയിൽ സൗഹൃദസംഭാഷണങ്ങൾക്ക് വേദി ഒരുക്കിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഇറാൻ തടവിലാക്കിയ അമേരിക്കൻ പൗരന്മാരെ മോചിപ്പിച്ചത് ഒമാെൻറ വിദേശ നയത്തിെൻറ നേട്ടമായിരുന്നു. കുവൈത്തിലെ ഇറാഖ് അതിനിവേശ കാലത്ത് കുവൈത്തികളെ സ്വീകരിക്കുകയും എല്ലാ സൗകര്യങ്ങളുമൊരുക്കുന്നതിനും ഒമാൻ നല്ല താൽപര്യം കാണിച്ചിരുന്നു.
ഇറാനെതിരെ ലോക രാജ്യങ്ങൾ ആണവ വിഷയത്തിൽ ഇടഞ്ഞ് ഉപരോധം പ്രഖ്യാപിച്ചപ്പോൾ നയതന്ത്ര ദൂതുമായി ഒമാൻ എത്തിയിരുന്നു. തുടർന്ന് ഇറാെനയും യൂറോപ്യൻ രാജ്യങ്ങളെയും മേശ ചുറ്റുമിരുത്തി ആണവ കരാറിൽ ഒപ്പ് വെക്കാൻ കഴിഞ്ഞത് ഒമാെൻറ നയതന്ത്ര മിടുക്ക് ഒന്നുമാത്രമാണ്. നിലവിൽ അമേരിക്കയും ഇറാനും തമ്മിൽ യുദ്ധത്തിെൻറ വേക്കാളമെത്തിയെങ്കിലും യുദ്ധമായി ആളിപടാതെ നോക്കിയത് ഒമാനായിരുന്നു. യമനിൽ പരസ്പരം പോരടിക്കുന്ന കക്ഷികളുമായും നല്ല ബന്ധം പുലർത്തിയിരുന്ന ഒമാെൻറ ഇടപെടലിെൻറ ഫലമായി ബന്ധികളാക്കപ്പെട്ട നിരവധി പേരെ മോചിപ്പിക്കാൻ സാധിച്ചിരുന്നു. യമനിലെ സഖ്യസേനയുടെ സൈനിക നടപടിയുടെ ഭാഗമാകാതെ ഒമാൻ ഒഴിഞ്ഞുനിൽക്കുകയും ചെയ്തു. െഎക്യരാഷ്ട്ര സഭ മുൻകൈയടുത്ത് നടത്തുന്ന യമൻ സമാധാന ചർച്ചകളിലും ഒമാന് സുപ്രധാന പങ്കാളിത്തമാണ് ഉള്ളത്. ഇൗ വിഷവേുമായി ബന്ധപ്പെട്ട് യു.എൻ പ്രതിനിധി മാർട്ടിൻ ഗ്രിഫിത്ത് കഴിഞ്ഞ ദിവസവും ഒമാനിെലത്തിയിരുന്നു.
ഫലസ്തീൻ പ്രശ്നത്തിൽ അറബികളുടെ വികാരം ഉയർത്തി പിടിക്കാനും ഒമാനുണ്ടായിരുന്നു. ഫലസ്തീൻ വിഷയത്തിന് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾക്കും ഒമാൻ ഭരണാധികാരി തുടക്കം കുറിച്ചിരുന്നു. ഇതിെൻറ ഭാഗമായി 2018 അവസാനം ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസും തൊട്ടുപിന്നാലെ ഇസ്റാഇൗൽ പ്രധാനനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിെൻറയും ഒമാൻ സന്ദർശനം ലോക മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.
ഖത്തറിനെതിരെ അറബ് രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചപ്പോഴും ഒമാൻ സന്തുലിത നിലപാടാണ് സ്വീകരിച്ചത്. ഖത്തറിനോടും മറ്റ് ഗൾഫ് രാജ്യങ്ങളോടും ഒരേ നയം സ്വീകരിച്ചുള്ള ഒമാെൻറ ധീരമായ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. കുൈവത്തും ഒമാനും മാത്രമാണ് ഖത്തറിനോട് സൗഹൃദം പുലർത്തിയ ജി.സി.സി രാജ്യങ്ങൾ. ഒമാെൻറ ഇൗ നിലപാട് ഇരു വിഭാഗങ്ങളെയും ഒത്തൊരുമിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് സഹായകമായി. അറബ് മേഖലയിലെ നിരവധി നിർണായക വിഷയങ്ങളിൽ പിന്നണിയിൽ നിന്ന് സമാധാനത്തിെൻറ ചരട് വലിക്കുകയും ഗൾഫ് ലോകത്തിനും അയരാജ്യങ്ങൾക്കും പോറലേൽപിക്കാത്ത സുൽത്താെൻറ ഉശിരൻ നിലപാടുകളെ ലോകം എന്നും ഒാർത്തുവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.