ഒമാനിലെ ആദ്യത്തെ സൗരോർജ പാനൽ നിർമാണ പദ്ധതി സുഹാറിൽ
text_fieldsമസ്കത്ത്: ഒമാനിലെ ആദ്യത്തെ സൗരോർജ പാനൽ നിർമാണ കമ്പനി സുഹാറിൽ പ്രവർത്തനമാരംഭിച്ചു. ലോക രാജ്യങ്ങളിൽ സൗരോർജ പാനലിനാവശ്യമായ യന്ത്രങ്ങൾ നിർമിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന എകോപ്രോഗട്ടി എസ്.ആർ.എൽ കമ്പനിയാണ് ഇതു സംബന്ധമായ പ്രഖ്യാപനം നടത്തിയത്.
ഒമാൻ കമ്പനിയായ ഷീദാ ഇൻഡസ്ട്രീസുമായി സഹകരിച്ചാണ് സുഹാർ വ്യവസായ നഗരത്തിൽ ആദ്യത്തെ പാനൽ നിർമാണ പദ്ധതിയുമായി ഇവർ മുമ്പോട്ട് വന്നത്. ഇത് ഒമാന്റെ വൻ പുനരുൽപാദന ഊർജ പദ്ധതിയാകും. ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്കും ആവശ്യമായ ഹാഡ് വെയറും സോളാർ ഫോട്ടോവോൾട്ടയിക് (പി.വി) സംവിധാനവും നിർമിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഒമാനിലെ ഏറ്റവും അത്യാധുനികമായ ഫോട്ടോവോൾട്ടയിക് (പി.വി) ഉത്പാദനം ആരംഭിച്ചത് അറിയിക്കാൻ ഏറെ സന്തോഷമുണ്ടെന്നാണ് ഇറ്റലി കേന്ദ്രമായ എകോപ്രോഗട്ടി എസ്.ആർ.എൽ കമ്പനി അധികൃതർ അറിയിച്ചത്.
50 മഗാവാട്ട് ലൈനിനും 450 മെഗാ വാട്ട് 450, 550, 590 വാട്ട് എന്നിവക്കാവശ്യമായ ഉന്നത സാങ്കേതികവിദ്യയോട് കൂടിയുള്ള പാനലുകൾ നിർമിക്കാൻ ഷീദാ ഇൻഡസ്ട്രീസീന് കഴിയുമെന്ന് അധികൃതർ പറഞ്ഞു. ഭാവിയിൽ സൂര്യനായിരിക്കും ഊർജം നൽകുകയെന്നും അധികൃതർ പറഞ്ഞു. പാനൽ നിർമാണത്തിൽ വിജയം കൈവരിച്ചതിനാൽ കമ്പനി ഗ്രീൻ ഹൈഡ്രജൻ പദ്ധതിയിലേക്ക് നീങ്ങുകയാണ്. വരും തലമുറക്കും പരിസ്ഥിതിക്കും അനുയോജ്യമായ രീതിയിലുള്ള പദ്ധതിയായിരിക്കും.
ചെറുകിട ഇടത്തരം സൗരോർജ പ്ലാന്റുകൾക്ക് ആവശ്യമായ പാനലുകളാണ് കമ്പനി കാര്യമായി നിർമിക്കുക. വരും വർഷങ്ങളിൽ ഒമാനും മേഖലയിലെ മറ്റു രാജ്യങ്ങളും സൗരോർജ ഗ്രീൻ ശെഹഡ്രജൻ പദ്ധതിയിലായിരിക്കും കണ്ണുവെക്കുക എന്നും കമ്പനി അധികൃതർ പറഞ്ഞു.
കഴിഞ്ഞ മാസം ക്യു- സൺ എന്ന ചൈനീസ് സോളാർ പി.വി ടെക് കമ്പനി 10 ജിഗാ വാട്ട് ശേഷിയുള്ള സൊളാർ മൊഡ്യൂൾ ഫാക്ടറി നിർമിക്കാൻ ഒമാൻ കമ്പനിയുമായി കരാർ ഒപ്പ് വെച്ചിരുന്നു. ഒമാനിൽ ഉന്നത ഗുണനിലവാരമുള്ള പി.വി സെൽ നിർമാണ ഫാക്ടറി സ്ഥാപിക്കാൻ ചൈനീസ് പി.വി നിർമാണ കമ്പനിയായ ഹൈനാൻ ഡ്രിണ്ട ഒമാൻ നിക്ഷേപകരുമായി രണ്ട് മാസം മുമ്പ് കരാറിൽ ഏർപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.