ഒമാനിലെ ഏറ്റവും വലിയ ആശുപത്രി ജനുവരിയിൽ പ്രവർത്തനമാരംഭിക്കും
text_fieldsമസ്കത്ത്: ആതുര ചികിത്സാ രംഗത്ത് കേരളത്തിൽ ലഭിക്കുന്ന എല്ലാ ചികിത്സ സൗകര്യങ്ങളും ഒമാനിൽ ലഭ്യമാക്കാനൊരുങ്ങി ആസ്റ്റർ അൽ റഫാ ഗ്രൂപ്. കേരളത്തിലെ മികച്ച ഡോക്ടർമാരുടെ സേവനവും ഒമാനിൽ ലഭ്യമാക്കും. അൽ ഗുബ്രയിൽ പുതിയ കെട്ടിടം പ്രവർത്തനമാരംഭിക്കുന്നതോടെ ഒമാനിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയായി ആസ്റ്റർ അൽ റഫ മാറുമെന്ന് ആസ്റ്റർ കേരള ഒമാൻ റീജനൽ ഡയറക്ടർ ഫർഹാൻ യാസീൻ 'ഗൾഫ് മാധ്യമ' ത്തോട് പറഞ്ഞു.
ജനുവരിയിൽ 200 കിടക്കകളോടെ ആശുപത്രിയുടെ പുതിയ കെട്ടിടം പ്രവർത്തനമാരംഭിക്കും. കേരളത്തിൽനിന്നുള്ള ഇരുനൂറോളം വിദഗ്ധ ഡോക്ടർമാർ ചികിത്സ സേവനവുമായെത്തും. നിലവിൽ ഒമാനിൽ ലഭ്യമല്ലാത്ത നിരവധി ചികിത്സാരീതികൾ ഇവിടെയുണ്ടാകും. ചികിത്സ ആവശ്യാർഥം ഒമാനികൾക്കും ഒമാനിൽ ജോലിചെയ്യുന്ന മലയാളികൾക്കും കേരളത്തിലേക്ക് പോകേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. ഒമാൻ ആസ്റ്ററിനെ കൊച്ചി മെഡിസിറ്റി, േകാഴിക്കോട് ആസ്റ്റർ മിംസ് എന്നിവയുമായി ബന്ധിപ്പിക്കുമെന്നും റീജനൽ ഡയറക്ടർ പറഞ്ഞു.
ഇതുവഴി രോഗികൾക്ക് ഇൗ ആശുപത്രികളിലെ മികച്ച ഡോക്ടറുടെ സേവനം നേടാൻ സാധിക്കും. ഇതിനായി ഡോക്ടർമാരുടെ പ്രേത്യക കോഓഡിനേഷൻ സമിതി രൂപവത്കരിച്ചതായും ഫർഹാൻ യാസീൻ പറഞ്ഞു. ഒമാനിൽ നിലവിലില്ലാത്ത ജനിതക രോഗ ചികിത്സ, ജന്മനാ വരുന്ന രോഗങ്ങളുടെ ചികിത്സ, പാർക്കിൻസൺ രോഗത്തിനുള്ള ഡി.ബി.എസ് സർജറി, അപസ്മാര ചികിത്സ, കരൾ മാറ്റ ചികിത്സ, ഹൃദയ ബൈപാസ് സർജറി, ഗാസ്ട്രോ തുടങ്ങിയ നിരവധി ചികിത്സകൾ മികച്ച രീതിയിൽ കുറഞ്ഞ ചെലവിൽ നൽകാൻ കഴിയുന്ന ആശുപത്രിയായി ആസ്റ്റർ അൽ റഫ മാറുമെന്നും അദ്ദേഹം പറഞ്ഞു. ഒമാനിലെ ആശുപത്രികളിൽ പല രോഗങ്ങൾക്കും പ്രത്യേക വിഭാഗങ്ങൾ ഉണ്ടെങ്കിലും പ്രത്യേക രോഗങ്ങളിൽ വൈദഗ്ധ്യം നേടിയവരുടെ ഉപ വിഭാഗങ്ങളില്ല. ഒാരോ വിഭാഗത്തിലും ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമാണുണ്ടാവുക. പുതിയ ആശുപത്രി തുടങ്ങുന്നതോടെ ഇതിന് മാറ്റമുണ്ടാവും.
കുട്ടികളുടെ വിഭാഗത്തിൽ വിവിധ രോഗങ്ങളിൽ വൈദഗ്ധ്യം നേടിയ ഇരുപേതാളം ഡോക്ടർമാരുടെ സേവനം ലഭ്യമാവും. എല്ലാ വിഭാഗത്തിലും വിദഗ്ധ ഡോക്ടർമാരുടെ ഉപവിഭാഗങ്ങൾ ഉണ്ടാകുമെന്നും ഫർഹാൻ യാസീൻ പറഞ്ഞു. കേരളത്തിെല ഡോക്ടർമാരും നഴ്സുമാരും കഴിവിലും സേവനതൽപരതയിലും ലോകാംഗീകാരം നേടിയവരാണ്. അവരുടെ സേവനം ഒമാനിലെത്തിക്കുന്നത് ഒമാനും കേരളത്തിനും ഗുണം ചെയ്യുമെന്നും അേദ്ദഹം പറഞ്ഞു. ഒമാനിലുള്ള മലയാളികളുടെ ബന്ധുക്കൾ കേരളത്തിലെ ആസ്റ്റർ ആശുപത്രികളിൽ ചികിത്സയിലുണ്ടെങ്കിൽ അവരുടെ ചികിത്സാ വിവരങ്ങളും രോഗവിവരങ്ങളും ഒമാൻ ആസ്റ്റർ വഴി അറിയാനും സൗകര്യമൊരുക്കും. ഇതിനായി ബന്ധുക്കൾ നാട്ടിൽ പോകേണ്ട അവസ്ഥ ഒഴിവാക്കാൻ ഇതുവഴി കഴിയും. രോഗികളെ ദൈവതുല്യമായാണ് ഞങ്ങൾ കാണുന്നത്. എല്ലാ രോഗികൾക്കും ചികിത്സ എത്തിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഒരു രോഗിയും ഒമാനിൽ ചികിത്സ കിട്ടാതെ പ്രയാസമനുഭവിക്കാൻ പാടില്ല.
സഹായത്തിന് അർഹരായവർക്ക് മൂപ്പൻ ഫണ്ടിൽനിന്നും മിംസ് ഫണ്ടിൽ നിന്നും സാമ്പത്തിക സഹായം എത്തിക്കും. ഒമാനിൽ കഴിഞ്ഞ നാലുമാസം പ്രസവം അടക്കം ആവശ്യങ്ങൾക്ക് കോവിഡ് പ്രതിസന്ധി കാരണം നാട്ടിൽേപാവാൻ കഴിയാത്ത 120 ഒാളം പേർക്ക് ചികിത്സ സഹായം ചെയ്തിരുന്നു. ഇത് മേലിലും തുടരുമെന്നും ഇൗ വിഷയത്തിൽ ആർക്കുവേണമെങ്കിലും താനുമായോ ആശുപത്രി അധികൃതരുമായോ ബന്ധപ്പെടാമെന്നും റീജനൽ ഡയറക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.