ഒമാനിലെ ഏറ്റവും വലിയ നിധി ശേഖരം നാഷനൽ മ്യൂസിയത്തിൽ പുന:സ്ഥാപിച്ചു
text_fieldsമസ്കത്ത്: ഒമാനിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ പുരാതന നാണയ ശേഖരം ഒമാൻ നാഷനൽ മ്യൂസിയത്തിൽ പുന:സ്ഥാപിച്ചു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള നാണയങ്ങൾ 1979ൽ വടക്കൻ ശർഖിയ ഗവർണറേറ്റിലെ സിനാവിൽ നിന്ന് പുരാവസ്തു പര്യവേക്ഷകർ കണ്ടെടുത്ത കളിമൺപാത്രത്തിൽ നിന്നാണ് ലഭിച്ചത്. മ്യൂസിയത്തിലെ ഗ്രേറ്റ്നെസ് ഒാഫ് ഇസ്ലാം ഹാളിൽ പ്രദർശിപ്പിച്ചിട്ടുള്ള നാണയങ്ങൾ മ്യൂസിയം വീണ്ടും പ്രവർത്തനമാരംഭിക്കുന്നതോടെ സന്ദർശകർക്ക് കാണാം.
862 വെള്ളി ദിർഹങ്ങളാണ് കണ്ടെത്തിയ നാണയ ശേഖരത്തിലുള്ളത്. പേർഷ്യ കേന്ദ്രമായി ഭരണം നടത്തിയിരുന്ന സസാനിയൻ സാമ്രാജ്യത്തിേലത് മുതൽ അബ്ബാസി, ഉമവി ഇസ്ലാമിക ഭരണകാലഘട്ടങ്ങളിലേതടക്കം നാണയങ്ങൾ ഇതിലുണ്ട്. എ.ഡി 589 മുതൽ 623 വരെയുള്ള സസാനിയൻ രാജാക്കൻമാരായിരുന്ന ഹോർമുസാദ് നാലാമെൻറയും ഖുസ്റോ രണ്ടാമെൻറയും കാലത്തുണ്ടായിരുന്ന നാണയമാണ് ഇതിൽ ഏറ്റവും പഴക്കം ചെന്നത്. 1400 വർഷത്തിലേറെയാണ് ഇതിെൻറ പഴക്കം.
എ.ഡി 840-841 കാലഘട്ടത്തിലെ അബ്ബാസിയ ഭരണകാലഘട്ടത്തിലെ നാണയമാണ് ഇതിൽ ഏറ്റവും പുതിയത്. പുരാതന ഇസ്ലാമിക ഭരണകൂടങ്ങൾ നിലനിന്നിരുന്ന അന്തലൂസിയ (സ്പെയിൻ), ദമാസ്കസ് (ഇൗജിപ്ത്, സിറിയ), ഇറാഖ് തുടങ്ങിയ സ്ഥലങ്ങളിലെ കമ്മട്ടങ്ങളിൽ അടിച്ച നാണയങ്ങൾ ഇവയിലുണ്ട്. വിവിധ ഇസ്ലാമിക ഭരണകൂടങ്ങളുടെ കാലത്ത് ഒമാൻ വഹിച്ചിരുന്ന സമഗ്ര പങ്കാളിത്തത്തിന് തെളിവാണ് ഇൗ നാണയങ്ങളെന്ന് പുരാവസ്തു ഗവേഷകർ ചൂണ്ടികാണിക്കുന്നു.
ഓരോ നാണയങ്ങളുടെയും വിശദ വിവരങ്ങൾ, ഭാരവും റേഡിയസും, ചരിത്രപരമായ വിവരങ്ങൾ തുടങ്ങിയവ സന്ദർശകർക്ക് മനസിലാക്കാൻ സാധിക്കുമെന്ന് ഒൗദ്യോഗിക വാർത്താ ഏജൻസി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.