ഒമാെൻറ സ്വന്തം ബസുകൾ നിരത്തിലിറങ്ങി
text_fieldsമസ്കത്ത്: 51ാം ദേശീയ ദിനത്തോടനുബന്ധിച്ച് 'മെയ്ഡ് ഇൻ ഒമാൻ' ബസുകളുടെ ഒന്നാംബാച്ച് നിരത്തിലിറങ്ങി. ദുകം സ്പെഷൽ ഇക്കണോമിക് സോണിലെ കർവ മോട്ടാഴ്സിെൻറ നിർമാണ യൂനിറ്റിൽനിന്നാണ് ബസുകൾ പരീക്ഷണാർഥം നിരത്തിലിറങ്ങിയത്. ഒമാൻ-ഖത്തർ സംയുക്ത സംരംഭമാണ് ബസ് നിർമാണ പദ്ധതിക്ക് നിക്ഷേപമിറക്കുന്നത്. ഇൗ വർഷം അവസാനത്തോടെ 200 ബസുകൾ നിരത്തിലിറക്കുമെന്ന് നേരത്തെ കമ്പനി അധികൃതർ പ്രഖ്യാപിച്ചിരുന്നു. സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആവശ്യമായ ബസുകളുടെ നിർമാണമാണ് കമ്പനി പ്രാഥമിക തലത്തിൽ ലക്ഷ്യമിടുന്നത്.
ഒന്നാംഘട്ടത്തിൽ വർഷംതോറും 500 ബസുകളും കോച്ചുകളുമാണ് കമ്പനി നിർമിക്കുന്നത്. ക്രമേണ 700 ആയി ഉയർത്തും. യാത്ര ബസുകളും ക്രമേണ ഇൻറർ സിറ്റി ബസുകളും നിർമിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. ഒമാനും ഖത്തർ ദേശീയ ഗതാഗത കമ്പനിയായ ഖത്തർ ട്രാൻസ്േപാർട്ടുമാണ് പദ്ധതിക്ക് നിക്ഷേപമിറക്കുന്നത്. 70 ശതമാനം ഒാഹരിയും ഖത്തർ ട്രാൻസ്േപാർട്ടിെൻറതാണ്. ഒമാൻ കമ്പനിയായ ഒമാൻ ഇൻവെസ്റ്റ് അതോറിറ്റിക്കാണ് ബാക്കി 30 ശതമാനം നിക്ഷേപവും. ഒന്നാംഘട്ട പദ്ധതിയുടെ ചെലവ് 90 ദശലക്ഷം ഡോളറാണ്. മറ്റു രണ്ടുഘട്ടംകൂടി വരുേമ്പാൾ 270 ദശലക്ഷം ഡോളർ ചെലവാണ് പ്രതീക്ഷിക്കുന്നത്. കോച്ച് ബസുകൾ, സിറ്റി ബസുകൾ, സ്കൂൾ ബസുകൾ എന്നിവ നിർമിക്കുന്നതിനാവശ്യമായ ഉപകരണങ്ങളും രൂപകൽപന ചെയ്തിട്ടുണ്ട്. ഇലക്ട്രിക് കോച്ചുകൾ നിർമിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. സെമാക് ഒമാനാണ് ബസുകൾ രൂപകൽപന ചെയ്യുന്നത്. ഫാക്ടറിയും ഒാപറേഷനും ചൈനീസ് കമ്പനിയായ എം.എം.െഎ പ്ലാനിങ് ആൻഡ് എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിനാണ്. ചൈനയിലെ ബസ് നിർമാതാക്കളായ ഹൈജറാണ് കർവ േമാേട്ടാർ കമ്പനിക്കാവശ്യമായ സാേങ്കതിക വിദ്യയും മറ്റു സഹായങ്ങളും നൽകുന്നത്. ഒമാെൻറ വാഹന നിർമാണ മേഖലയിൽ കുതിച്ചുചാട്ടത്തിന് പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബസ് നിർമാണത്തിനാവശ്യമായ സ്െപയർ പാർട്സുകൾ പലതും വിേദശ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യും. പദ്ധതിയുടെ വിജയം ഒമാെൻറ സാമ്പത്തിക മേഖലക്ക് വലിയ കരുത്താവും. സംയുക്ത സംരംഭങ്ങൾ വർധിക്കാനും കൂടുതൽ വിദേശ നിക്ഷേപം ഒമാനിലെത്താനും പദ്ധതി സഹായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.