Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസോ​ളാ​ർ സെ​ല്ലു​ക​ൾ...

സോ​ളാ​ർ സെ​ല്ലു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ ഒ​മാ​ന്‍റെ സ്വ​ന്തം റോ​ബോ​ട്ട്

text_fields
bookmark_border
robot
cancel

മ​സ്ക​ത്ത്​: സോ​ളാ​ർ സെ​ല്ലു​ക​ൾ സ്വ​യ​മേ​വ വൃ​ത്തി​യാ​ക്കാ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത പ്രാ​ദേ​ശി​ക​മാ​യി വി​ക​സി​പ്പി​ച്ച റോ​ബോ​ട്ട് ഒ​മാ​ൻ പു​റ​ത്തി​റ​ക്കി. പെ​ട്രോ​ളി​യം ഡെ​വ​ല​പ്‌​മെൻറ് ഒ​മാ​നു​മാ​യി (പി.​ഡി.​ഒ) സ​ഹ​ക​രി​ച്ച് റോ​ബോ​ട്ടി​ക്‌​സ് ആ​ൻ​ഡ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ഡെ​വ​ല​പ്‌​മെൻറ് (ആ​ർ.​എ.​ഐ.​ഡി) ല​ബോ​റ​ട്ട​റി​യാ​ണ് ഇ​വ യ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്.

ഒ​മാ​നി​ലെ സോ​ളാ​ർ പ​വ​ർ പ്ലാ​ൻ​റു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും സു​സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ണ് ഈ ​നൂ​ത​ന ക​ണ്ടു​പി​ടി​ത്ത​മെ​ന്ന് ആ​ർ.​എ.​ഐ.​ഡി ലാ​ബ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ ബി​ൻ അ​ഫാ​ൻ അ​ൽ ഹാ​ജി പ​റ​ഞ്ഞു. മ​നു​ഷ്യ​പ്ര​യ​ത്നം കു​റ​ക്കു​ന്ന​തി​നും മാ​ന്വ​ൽ ക്ലീ​നി​ങ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ല​ഘൂ​ക​രി​ക്കാ​നു​മാ​ണ് റോ​ബോ​ട്ട് വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ട്ടോ​മാ​റ്റി​ക് ക്ലീ​നി​ങ്ങി​ലൂ​ടെ​ സോ​ളാ​ർ പ​വ​ർ പ്ലാ​ൻ​റു​ക​ളു​ടെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ക മാ​ത്ര​മ​ല്ല, മ​നു​ഷ്യ​ന്‍റെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലി​ന്‍റെ ആ​വ​ശ്യ​ക​ത കു​റ​ക്കു​ക​യും ചെ​യ്യും. തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യും പ്ര​വ​ർ​ത്ത​ന സു​സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സൗ​രോ​ർ​ജ​ത്തി​ലാ​ണ്​ റോ​ബോ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ക. ഡേ​റ്റ ശേ​ഖ​രി​ക്കു​ന്ന​തി​നും ശു​ചീ​ക​ര​ണ പ്ര​ക്രി​യ ഓ​ട്ടോ​മേ​റ്റ് ചെ​യ്യു​ന്ന​തി​നും സെ​ൻ​സ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. പി.​ഡി.​ഒ പ​രീ​ക്ഷി​ച്ച സൈ​റ്റു​ക​ളി​ൽ 700ല​ധി​കം സോ​ളാ​ർ പാ​ന​ലു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ലൂ​ടെ ഉ​യ​ർ​ന്ന കാ​ര്യ​ക്ഷ​മ​ത റോ​ബോ​ട്ട് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.

എ​ല്ലാ കാ​ലാ​വ​സ്ഥ​യി​ലും ഇ​ത് ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും തു​ട​ർ​ച്ച​യാ​യ പ്ര​ക​ട​നം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന്​ നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്തു. ഈ ​സാ​ങ്കേ​തി​ക​വി​ദ്യ പ​ര​മ്പ​രാ​ഗ​ത ശു​ചീ​ക​ര​ണ രീ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ല ഉ​പ​ഭോ​ഗം കു​റ​ക്കു​ക​യും സോ​ളാ​ർ പാ​ന​ലു​ക​ളു​ടെ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ക​യും പു​ന​രു​പ​യോ​ഗി​ക്കാ​ത്ത ഊ​ർ​ജ സ്രോ​ത​സ്സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ക്കു​ക​യും ചെ​യ്യു​ന്നു.

പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത കൈ​വ​രി​ക്കു​ന്ന​തി​നും സൗ​രോ​ർ​ജ നി​ല​യ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ഒ​രു സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യാ​ണ്​ ഈ ​നീ​ക്ക​ത്തെ കാ​ണു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsRobotsSolar Cells
News Summary - Oman's own robot to clean solar cells
Next Story