ഒമാൻ ജനസംഖ്യ 4.7 ദശലക്ഷം കടന്നു
text_fieldsമസ്കത്ത്: സുൽത്താനേറ്റിലെ ജനസംഖ്യ ഈ മാസം 18 വരെ 47,44,922 എത്തിയതായി കണക്കുകൾ. ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ആകെ ജനസംഖ്യയില്‍ 59.8 ശതമാനം സ്വദേശികളും 40.2 ശതമാനം വിദേശികളും ആണ്. 28,36,319 ആണ് സ്വദേശികളുടെ എണ്ണം. 19, 08,603 വിദേശികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ വർഷം ഡിസംബര്‍ വരെയുള്ള കണക്കുകള്‍പ്രകാരം 82,224 ആണ് രാജ്യത്തെ ജനന നിരക്ക്. എന്നാല്‍, ഈ വര്‍ഷം മേയ് വരെ രാജ്യത്തെ ജനനനിരക്ക് 29,075 ആണ്. ഇതില്‍ 26,711 സ്വദേശികളും 2364 വിദേശി കുട്ടികളുമാണ്.അതേസമയം, 2021 ഡിസംബര്‍ വരെയുള്ള കണക്കുകള്‍പ്രകാരം 12,648 ആണ് രാജ്യത്തെ മരണ നിരക്ക്. ഈ വര്‍ഷം മേയ് വരെ റിപ്പോര്‍ട്ട് ചെയ്തത് 4234 മരണങ്ങളാണ്. ഇതില്‍ 3583 സ്വദേശികളും 651 വിദേശികളുമാണെന്നും ദേശീയ സ്ഥിതിവിവര വിഭാഗം റിപ്പോര്‍ട്ടില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.