ഒമാൻ സുൽത്താൻ ഇന്ത്യാ സന്ദർശനത്തിന്
text_fieldsമസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ സിംഗപ്പുർ, ഇന്ത്യ സന്ദർശനം ഡിസംബർ 13മുതൽ തുടങ്ങുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. ഒമാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകൾ ഇരു സന്ദർശനങ്ങളിലും ചർച്ച ചെയ്യും. സംയുക്ത താൽപ്പര്യങ്ങൾ സേവിക്കുന്നതിനും മൂന്ന് രാജ്യങ്ങളിലെയും ജനങ്ങൾക്ക് കൂടുതൽ അഭിവൃദ്ധി കൈവരിക്കുന്നതിനും വിവിധ മേഖലകളിൽ ഈ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്യും.
ഡിസംബർ 16ന് ആയിരിക്കും ഇന്ത്യയിൽ സുൽത്താൻ എത്തുക എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ഗള്‍ഫ് മേഖലയിലെ പ്രധാന പങ്കാളിയാണ് സുല്‍ത്താനേറ്റ്. ദുകമില്‍ ഇന്ത്യയുടെ നേവി ആക്‌സസ് അനുവദിക്കുന്നതിന് നേരത്തെ ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ജൂണില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഒമാൻ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ ഒമാന്‍ അതിഥി രാഷ്ട്രമായിരുന്നു. മേഖലയിലെ തന്നെ ഇന്ത്യയുടെ ഏറ്റവും പഴക്കമേറിയ പങ്കാളിയാണ് ഒമാന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.