ഒമാൻസാറ്റ്-1 ടെൻഡർ നടപടികൾ തുടങ്ങി: രാജ്യത്തിെൻറ ആദ്യ ഉപഗ്രഹം 2024ൽ വിക്ഷേപിക്കും
text_fieldsമസ്കത്ത്: ബഹിരാകാശ ലോകത്ത് ഇടംകണ്ടെത്താനുള്ള ഒമാെൻറ സ്വപ്നം പൂവണിയാനുള്ള ആദ്യ പരിശ്രമങ്ങൾക്ക് തുടക്കമായി. രാജ്യത്തിെൻറ ആദ്യ ഉപഗ്രഹമായ ഒമാൻസാറ്റ്-1 2024ൽ വിക്ഷേപിക്കാവുന്ന തരത്തിൽ നിർമിക്കാനാണ് പദ്ധതി തയാറാകുന്നത്. ഒമാൻ നിക്ഷേപ വകുപ്പിന് കീഴിലെ ഗ്രൂപ് ഓഫ് ടെലി കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ ബഹിരാകാശ സാങ്കേതികവിദ്യ കമ്പനി കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ടെൻഡർ വിളിച്ചു. ഉപഗ്രഹത്തിെൻറ രൂപകൽപന, നിർമാണം, വിക്ഷേപണം എന്നിവ നിർവഹിക്കുന്നതിനാണ് ടെൻഡർ വിളിച്ചത്. ഒമാനിെൻറ ഭൂപ്രദേശത്തും അതിെൻറ മറ്റു വിപണികൾക്കും അനുയോജ്യമാകുന്ന സാറ്റലൈറ്റാണ് ഉദ്ദേശിക്കുന്നതെന്ന് ടെൻഡർ അറിയിപ്പിൽ പറയുന്നു.
യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ ബഹിരാകാശ ഗവേഷണത്തിൽ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒമാനിലും ബഹിരാകാശ ഗവേഷണത്തിന് വലിയ പ്രധാന്യം ലഭിച്ചുവരുന്നുണ്ട്.ബഹിരാകാശ മത്സരത്തിൽ പങ്കാളിയാകുന്ന കാര്യം കഴിഞ്ഞ വർഷം തന്നെ ഗതാഗത, വാർത്താവിതരണ മന്ത്രി സൈത് ഹമൂദ് അൽ മവാലി വെളിപ്പെടുത്തിയിരുന്നു.ഇതിനായി കമ്പനി രൂപപ്പെടുത്തുമെന്നും 2024ൽ ഉപഗ്രഹം വിക്ഷേപിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. 2006മുതൽ തന്നെ ഒമാനിൽ ഇതുസംബന്ധിച്ച ആലോചനകൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.