ആശങ്കക്കിടെ വിമാനനിരക്കും ഉയർന്നു
text_fieldsമസ്കത്ത്: കൊറോണ വൈറസിെൻറ പുതിയ വകഭേദം ലോകത്ത് ആശങ്ക പരത്തുന്നതിനിടെ കേരളത്തിലേക്ക് ബജറ്റ് എയർലൈൻസെന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന എയർഇന്ത്യ എക്സ്പ്രസ് പോലും ഇൗടാക്കുന്നത് ഏറ്റവും ഉയർന്ന നിരക്കുകൾ. വെക്കേഷന് ഇന്ത്യൻ സ്കൂളുകൾ അടക്കാനിരിക്കെ നിരവധി പേർ യാത്ര ചെയ്യാനൊരുങ്ങുേമ്പാഴാണ് വിമാന കമ്പനികൾ ഉയർന്ന നിരക്കുകൾ നടത്തുന്നത്. ഇതോടെ ബജറ്റ് വിമാനമായ എയർഇന്ത്യ എക്സ്പ്രസും ഒമാൻ എയറും തമ്മിൽ ടിക്കറ്റ് നിരക്കുകളിൽ വലിയ അന്തരം ഇല്ലാതായി. ഡിസംബർ രണ്ടാംവാരം മുതൽ ജനുവരി മൂന്നാംവാരത്തിനുള്ളിൽ ഇന്ത്യയിൽ പോയി വരാൻ ടിക്കറ്റ് നിരക്ക് മാത്രം ചുരുങ്ങിയത് 275 റിയാലെങ്കിലും വേണ്ടിവരും. ഡിസംബർ ആദ്യം മുതൽതന്നെ മസ്കത്തിൽനിന്ന് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള ടിക്കറ്റ് നിരക്കുകൾ 100 റിയാൽ കടക്കുന്നുണ്ട്. കേരളത്തിൽനിന്ന് മസ്കത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകളും ഉയർന്നുതന്നെ നിൽക്കുകയാണ്. ജനുവരി ആദ്യ വാരത്തിലെ ചില ദിവസങ്ങളിൽ ടിക്കറ്റ് നിരക്കുകൾ വൺവേക്ക് 215 റിയാൽ വരെ എത്തുന്നുണ്ട്.
മസ്കത്ത്-കോഴിക്കോട്-മസ്കത്ത് െസക്ടറിൽ ടിക്കറ്റ് നിരക്കുകൾ താരതമ്യേന കുറവായിരുന്നു. സലാം എയറിെൻറ സാന്നിധ്യമായിരുന്നു ടിക്കറ്റ് നിരക്കുകൾ കുറയാൻ കാരണം. മസ്കത്തിൽനിന്ന് കോഴിക്കോടേക്ക് ചില ദിവസങ്ങളിൽ 70 റിയാലിന് വരെ ടിക്കറ്റുകൾ ലഭിച്ചിരുന്നു. എന്നാൽ, ഡിസംബർ 15നുേശഷം സലാം എയർ കേരള സെക്ടറിേലക്ക് ടിക്കറ്റുകൾ ബുക്കിങ് നടത്തുന്നത് നിർത്തിവെച്ചതോടെ ഇൗ ആശ്വാസവും നിലച്ചു. ഇതോടെ േകാഴിക്കോടേക്കും ഇവിടെനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിെൻറ നിരക്കുകളും കുത്തനെ ഉയർന്നു. മസ്കത്തിൽനിന്ന് കോഴിക്കോടേക്കുള്ള എയർഇന്ത്യ എക്സ്പ്രസിെൻറ ടിക്കറ്റ് നിരക്കുകൾ അധിക ദിവസങ്ങളിലും 106 റിയാലാണ്. ഡിസംബർ അവസാനം മാത്രമാണ് 85 റിയാലായി കുറയുന്നത്. കോഴിക്കോട്ടുനിന്ന് മസ്കത്തിലേക്ക് എയർഇന്ത്യ എക്സ്പ്രസ് 134 മുതൽ 215 റിയാൽ വരെ ഇൗടാക്കുന്നുണ്ട്. ജനുവരി അഞ്ച്, ഏഴ് തീയതികളിൽ 215 റിയാൽ നിരക്കാണ് ഇൗടാക്കുന്നത്. കൊച്ചിയിൽനിന്ന് ജനുവരി മൂന്നിന് മസ്കത്തിലേക്ക് വരുന്നവരിൽനിന്ന് 229 റിയാലാണ് നിരക്ക് ഇൗടാക്കുന്നത്. കൊച്ചിയിൽനിന്ന് ജനുവരി 21ന് ശേഷമാണ് നിരക്കുകൾ 177 റിയാലിലെത്തുന്നത്. തിരുവനന്തപുരത്തുനിന്നും കണ്ണൂരിൽനിന്നും മസ്കത്തിലേക്ക് ജനുവരി ആദ്യവാരത്തിൽ 188 റിയാലാണ് നിരക്ക്. മസ്കത്തിൽനിന്ന് കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും ഡിസംബർ അവസാനം വരെ 100 റിയാലിൽ കൂടുതൽതന്നെയാണ് നിരക്കുകൾ ഇൗടാക്കുന്നത്.
കേരളത്തിൽനിന്ന് മസ്കത്തിലേക്ക് തിരിച്ചുവരാനുള്ള നിരക്കുകൾ ഉയർന്നുതന്നെ നിൽക്കുന്നതിനാൽ സാധാരണക്കാരായ പ്രവാസികൾ പലരും നാട്ടിൽ േപാവാൻ മടിക്കുകയാണ്. കുറഞ്ഞ ശമ്പളക്കാരായ ഇവരിൽ ചിലർ വർഷങ്ങളായി നാട്ടിൽ േപാവാത്തവരാണ്. കേരളത്തിൽനിന്നുള്ള ടിക്കറ്റ് നിരക്കുകൾ കുറയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു ഇവരിൽ പലരും. അന്താരാഷ്ട്ര വിമാന കമ്പനികൾക്ക് അനുവാദം ലഭിക്കുമെന്നും അതുവഴി ടിക്കറ്റ് നിരക്കുകൾ കുറയുമെന്നും പലരും കാത്തിരുന്നെങ്കിലും പുതിയ വകഭേദം ഭീതി പരത്തിയതോടെ ആ പ്രതീക്ഷയും അവസാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.