Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ മുഖാവരണം...

ഒമാനിൽ മുഖാവരണം ധരിച്ചില്ലെങ്കിൽ ഇനി 100 റിയാൽ പിഴ

text_fields
bookmark_border
ഒമാനിൽ  മുഖാവരണം ധരിച്ചില്ലെങ്കിൽ  ഇനി 100 റിയാൽ പിഴ
cancel
മസ്​കത്ത്​: ഒമാനിൽ മുഖാവരണം ധരിക്കാത്തവർക്കുള്ള പിഴ സംഖ്യ കുത്തനെ ഉയർത്തി. 20 റിയാലായിരുന്നത്​ 100 റിയാലായാണ്​ ഉയർത്തിയത്​. ഇത്​ സംബന്ധിച്ച ആർ.ഒ.പിയുടെ ഉത്തരവ്​ ഞായറാഴ്​ച ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. പൊതുസ്​ഥലങ്ങൾക്ക്​ പുറമെ വാണിജ്യ-വ്യവസായ കേന്ദ്രങ്ങൾ, സർക്കാർ-സ്വകാര്യ മേഖല ഒാഫീസുകൾ, പൊതുഗതാഗതം തുടങ്ങിയ സ്​ഥലങ്ങളിൽ മുഖാവരണം ധരിക്കാത്തവർ ഇൗ തുക പിഴയായി അടക്കേണ്ടി വരുമെന്ന്​ പൊലീസ്​ ആൻറ്​ കസ്​റ്റംസ്​ ഇൻസ്​പെക്​ടർ ജനറൽ ലെഫ്​. ജനറൽ മുഹ്​സിൻ അൽ ഷിറൈഖി പുറപ്പെടുവിച്ച ഭേദഗതി ഉത്തരവിൽ പറയുന്നു. കോവിഡ്​ വ്യാപനം തടയുന്നതി​​െൻറ ഭാഗമായി നിയമലംഘകർക്കുള്ള പിഴ സംഖ്യ ഉയർത്താൻ സുപ്രീം കമ്മിറ്റി നിർദേശിച്ചിരുന്നു. ഇതി​​െൻറ അടിസ്​ഥാനത്തിലാണ് പിഴ വർധിപ്പിച്ചത്​​. തീരുമാനം എത്രയും വേഗം നടപ്പിലാക്കുമെന്നും പൊലീസ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannews
News Summary - OMR 100 for not wearing face mask in public places
Next Story