Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ഹ​ത്താ​യ...

മ​ഹ​ത്താ​യ സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി ബാ​ബു​ൽ സ​ലാം മ​സ്ജി​ദ്

text_fields
bookmark_border
Babul Salam Masjid,
cancel
camera_alt

 ബാ​ബു​ൽ സ​ലാം മ​സ്ജി​ദ്

മ​സ്ക​ത്ത്: സീ​ബി​ലു​ള്ള ബാ​ബു​ൽ സ​ലാം മ​സ്ജി​ദ് ടൈം​മാ​ഗ​സി​ന്റെ ഈ ​വ​ർ​ഷ​ത്തെ ലോ​ക​ത്തി​ലെ മ​ഹ​ത്ത​ര​മേ​റി​യ സ്ഥ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചു.വൃ​ത്താ​കൃ​തി​യി​ലു​ള്ള അ​രു​ണി​മ നി​റ​ഞ്ഞ നി​റ​ത്തോ​ടു കൂ​ടി​യു​ള്ള പ്ര​ശാ​ന്ത​മാ​യ കെ​ട്ടി​ട സ​മു​ച്ഛ​യം എ​ന്നാ​ണ്​ മാ​ഗ​സി​ൽ ബാ​ബു​ൽ സ​ലാം മ​സ്ജി​ദി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.

പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ൽ അ​ർ​ധ​വൃ​ത്താ​കൃ​തി​യി​ലു​ള്ള വെ​ള​ളം, മി​നാ​ര​ത്തി​ന് മു​ക​ളി​ൽ മ​നോ​ഹ​ര​മാ​യ കൊ​ത്തി​വെ​ച്ചി​രി​ക്കു​ന്ന ച​ന്ദ്ര​ക്ക​ല, പ്ര​ധാ​ന പ്രാ​ർ​ഥ​നാ ഹാ​ളി​ൽ 1600 ല​ധി​കം വെ​ട്ടി​ത്തി​ള​ങ്ങു​ന്ന ബ​ൾ​ബു​ക​ൾ​ക്കൊ​ണ്ട് അ​ല​കൃ​ത​മാ​യ കും​ഭ​ഗോ​പു​രം, മി​ഹ്റാ​ബി​ന്റെ സ്ഥാ​ന​ത്ത് പ​ര​മ്പ​രാ​ഗ​ത​മാ​യ രീ​തി​യി​ൽ നി​ർ​മി​ച്ച മ​ക്ക​യി​ലേ​ക്ക് തി​രി​ഞ്ഞ് നി​ൽ​ക്കു​ന്ന ഭി​ത്തി​മാ​ടം, ചെ​റി​യ ജ​ന​ലോ​ടു കൂ​ടി​യ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലെ ചെ​റി​യ മു​റി എ​ന്നി​വ മ​സ്ജി​ദി​ന്റെ പ്ര​ത്യേ​ക​ത​യാ​ണെ​ന്ന് മാ​ഗ​സി​ൻ പ​റ​യു​ന്നു.

പ്ര​കൃ​തി ദ​ത്ത​മാ​യ പ്ര​കാ​ശ​ത്തി​ൽ ഒ​രു അ​ത്ഭു​തം​പോ​ലെ തി​ള​ങ്ങി​നി​ൽ​ക്കു​ന്ന​താ​ണി​ത്. മ​സ്ജി​ദ് വൃ​ത്താ​കൃ​തി​യി​ലു​ള്ള അ​ഞ്ച് കെ​ട്ടി​ട​ങ്ങ​ൾ അ​ട​ങ്ങി​യ​താ​ണ്. ഇ​ളം പ​നി​നീ​രി​ന്റെ നി​റ​മു​ള്ള കെ​ട്ടി​ടം ചു​റ്റു​മു​ള്ള പ​ർ​വ​ത​ങ്ങ​ളു​ടെ നി​റ​മാ​ണ് ഓ​ർ​മി​പ്പി​ക്കു​ന്ന​ത്.

ദു​ബൈ​യി​ലെ വ​ൺ സാ​ബീ​ൽ, അ​ബൂ​ദ​ബി​യി​ലെ അ​ബ്ര​ഹാ​മി​ക് ഫാ​മി​ലി ഹൗ​സ്, സൗ​ദി അ​റേ​ബ്യ​യി​ലെ ദാ​ർ ത​ൻ​തൂ​ർ, ബ​ഹ്റൈ​നി​ൽ മു​ഹ​റ​ഖി​ലു​ള്ള പേ​ളി​ങ് പാ​ത്ത്, സൗ​ദി അ​റേ​ബ്യ​യി​ലെ ഷാ​റാ​ൻ നാ​ച്യു​റ​ൽ റി​സ​ർ​വ് എ​ന്നി​വ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ടൈം ​മാ​ഗ​സി​ൻ പ​ട്ടി​ക​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsBabul Salam Masjid
News Summary - On the list of great places Babul Salam Masjid won the place
Next Story