കൈരളി സഹം ഓണം ഈദ് ഉത്സവ്
text_fieldsമസ്കത്ത്: കൈരളി സഹം ഓണം - ഈദ് ഉത്സവ് 2022 ആഘോഷ പരിപാടി അരങ്ങേറി. സഹം സ്പോര്‍ട്സ് ഹാളില്‍ രാവിലെ 11ന് മാവേലിയുടെ വരവോടെ പരിപാടിക്ക് തുടക്കമായി. ഓണാഘോഷം രാമചന്ദ്രന് താനൂര്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ചന്ദ്രഹാസ് മേനോന് മുഖ്യാതിഥിയായി. സെക്രേട്ടറിയറ്റ് അംഗം സുജിത്, അനു ചന്ദ്രന്, മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നാരായണന് ശാസ്ത ബാലചന്ദ്രന്, ശോഭന്‍, അനില്‍ കുമാര്‍ എന്നിവരും പങ്കെടുത്തു.
സ്പോര്‍ട്സ് ഹാളിന്റെ പുറത്ത് ഒരുക്കിയ പ്രത്യേക ടെന്റ്റില്‍ ഓണസദ്യ വിളമ്പി. നാട്ടില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി അനീഷ് ആണ് സദ്യ ഒരുക്കിയത്. വിവിധ കലാപരിപാടികളും അരങ്ങേറി. രേവതിയും സംഘവും അവതരിപ്പിച്ച തിരുവാതിരക്കളി, ലുലു മുഹമ്മദും സംഘവും അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ്, വികാസിന്റെയും ദേവി കൃഷ്ണയുടെയും നൃത്ത പ്രകടനം, അപർണ, സൗമ്യ സജീഷ്, ശാന്തി സനല്‍, സിറാജ്, റജീസ് മാഹി, നിവേദ്, ഡോ. സിബിന് എന്നിവരുടെ ഗാനാലാപനം എന്നിവയും അരങ്ങേറി. സഹം അല്‍ ഇസ്സ ടീം ദഫ്മുട്ടും അവതരിപ്പിച്ചു.
ടീം ലീഡര്‍ ഷംസീര്‍ അഞ്ചരക്കണ്ടിയെ ചടങ്ങില്‍ ആദരിച്ചു. ലിപ്റ്റണ്‍ അശോകന് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.