ഏകദിനം: യു.എ.ഇക്ക് നാല് വിക്കറ്റ് ജയം
text_fieldsമസ്കത്ത്: ആമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ ഒമാനെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ യു.എ.ഇക്ക് നാല് വിക്കറ്റ് വിജയം. ഒമാന്‍ ഉയര്‍ത്തിയ 308 റണ്‍സ് ഒരു ഓവര്‍ ബാക്കി ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ യു.എ.ഇ മറികടക്കുകയായിരുന്നു.
ഓപണര്‍ ജതീന്ദര്‍ സിങ് (95 പന്തില്‍ 106 റണ്‍സ്), അയാന് ഖാൻ (91 പന്തില്‍ 77*), നസീം ഖാൻ (21 പന്തില്‍ 42 റണ്‍സ്) എന്നിവരുടെ മികച്ച പ്രകടനമാണ് ഒമാന്‍ സ്കോര്‍ 300 കടത്തിയത്. യു.എ.ഇക്ക് വേണ്ടി കാഷിഫ് ദാവൂദ്, സഹൂര്‍ ഖാന് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇക്ക് തുടക്കത്തില്‍ ഓപണര്‍ വസീം മുഹമ്മദിനെ നഷ്ടമായി. പിന്നീട് കരുതലോടെ കളിച്ച ചിരാഗ് സൂരിയും (125 പന്തില്‍ 115 റണ്‍സ്), വൃദ്യ അരവിന്ദും (93 പന്തില്‍ 89 റണ്‍സ്), ബേസില്‍ ഹമീദും (33 പന്തില്‍ 66) യു.എ.ഇയുടെ വിജയം എളുപ്പമാക്കി. ഒമാന്‍ വേണ്ടി കലീമുള്ള മൂന്നും ബിലാല്‍ ഖാന് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ടോസ് നേടിയ യു.എ.ഇ ഒമാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് അമിറാത്ത് ഗ്രൗണ്ടില്‍ നടക്കും. ഫെബ്രുവരി എട്ടിനാണ് മൂന്നാം മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.