Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലയിൽ കോവിഡ്...

സലാലയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

text_fields
bookmark_border
noushad salala covid death
cancel
camera_alt

നൗഷാദ്​

സലാല: സലാലയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ താഴെ ചൊവ്വ സ്വദേശി നാലകത്ത് നൗഷാദ് (46) ആണ്​ മരിച്ചത്​​.

16 ദിവസം മുമ്പ്​ സുൽത്താൻ ഖാബൂസ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച നൗഷാദ്​ ഒമ്പത്​ ദിവസമായി വെൻറിലേറ്ററിലായിരുന്നു. വെള്ളിയാഴ്​ച രാത്രി എട്ട്​ മണിയോടെയാണ്​ മരണം സംഭവിച്ചത്​.

27 വർഷമായി സലാലയിൽ സഹോദങ്ങളോടൊപ്പം ബിസിനസ്​ നടത്തിവരുകയായിരുന്നു. സാമൂഹിക പ്രവർത്തകരായ അബ്​ദുറഷീദ്​, അബ്​ദുനാസർ, നസീർ എന്നിവർ സഹോദരങ്ങളാണ്.

ഭാര്യ ഫർസാന മക്കൾ: ഫയാസ് റിസാൻ, സിയ,മുഹമ്മദ്. ദീർഘനാളായി കുടുംബസമേതമായിരുന്നു താമസം. മൃതദേഹം കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം സലാലയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരണപ്പെടുന്ന 40ാമത്തെ മലയാളിയാണ്​ നൗഷാദ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur nativesalalahGulf deathcovid death
News Summary - one more malayali died in salalah due to covid 19
Next Story