Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശഹീൻ: ചുഴറ്റിയെറിഞ്ഞ...

ശഹീൻ: ചുഴറ്റിയെറിഞ്ഞ ഓർമകൾക്ക് ഇന്ന് ഒരാണ്ട്

text_fields
bookmark_border
ശഹീൻ: ചുഴറ്റിയെറിഞ്ഞ ഓർമകൾക്ക് ഇന്ന് ഒരാണ്ട്
cancel
camera_alt

ശഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് മസ്കത്തിലുണ്ടായ വെള്ളപൊക്കം (ഫയൽ) 

മസ്കത്ത്: സുൽത്താനേറ്റിന്‍റെ വടക്കൻ മേഖലയിൽ കനത്ത നാശം വിതച്ച് കടന്നുപോയ ശഹീൻ ചുഴലിക്കാറ്റിന്‍റെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്. ഗോനു ചുഴലിക്കാറ്റിനുശേഷം രാജ്യം നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു ശഹീൻ. പത്തിൽ അധികം ആളുകൾക്ക് ജീവൻ നഷ്ടെപ്പടുകയും കനത്ത കൃഷിനാശത്തിനുമാണ് രാജ്യം സാക്ഷ്യംവഹിച്ചത്. 2021 ഒക്ടോബർ മൂന്നിന് വൈകീട്ട് ആറിനും ഒമ്പതിനും ഇടയിലാണ് ശഹീൻ തീരം തൊടുന്നത്. കനത്ത കാറ്റിനൊപ്പം കോരിചൊരിഞ്ഞ മഴയിൽ വടക്കൻ ബാത്തിന, ദാഹിറ, ബുറൈമി, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലാണ് കൂടുതൽ നാശം ചൊരിഞ്ഞത്. നിരവധി വീടുകൾ വാസയോഗ്യമല്ലാതായി. മലയാളികളുടേതടക്കം നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങളാണ് തകർന്നത്. ചളിയും വെള്ളവും കയറി വീടുകളും കടകളും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായി. എന്നാൽ, സർക്കാർ സംവിധാനങ്ങൾ ചടുലതയോടെ പ്രവർത്തിച്ചതിനാൽ സാധാരണ ജീവിതത്തിലേക്ക് വളരെ പെട്ടെന്നുതന്നെ ജനങ്ങൾക്ക് തിരിച്ച് നടക്കാനായി.

ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കെടുതികളിൽനിന്ന് ജനങ്ങളെ തിരിച്ചുകൊണ്ടുവരുന്നതിനായി ഒമാൻ പൊലീസിന്‍റെയും സൈനികരുടെയും നേതൃത്വത്തിൽ ഊർജിതമായ ശ്രമങ്ങളാണ് നടന്നിരുന്നത്. റോഡ് തകർന്നതിനാൽ പലയിടത്തും ഗതാഗതം അസാധ്യമായിരുന്നു. ഇത്തരം മേഖലകളിൽ റോയൽ ഒമാൻ എയർഫോഴ്സിെൻറ നേതൃത്വത്തിൽ വിമാനം വഴിയാണ് അവശ്യവസ്തുക്കൾ എത്തിച്ചത്. തകർന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇപ്പോഴും വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്. വീടും മറ്റും നഷ്ടമായ സ്വദേശികൾക്ക് സർക്കാറിന്‍റെ സഹായവും ലഭിച്ചിരുന്നു.

സുവൈഖ് മേഖലയിൽ നാശനഷ്ടം നേരിട്ട കൃഷിയിടങ്ങളിലൊന്ന് (ഫയൽ)

കൃഷിയിടങ്ങൾ തകർത്തെറിഞ്ഞ് ശഹീൻ

രാജ്യത്തെ പ്രധാന കാർഷിക മേഖലയായ സുവൈഖ്, ഖദറ, ഖാബൂറ, തർമത്ത്, മുസന്ന എന്നിവിടങ്ങളിൽ ശഹീൻ വൻ നാശമാണ് വിതച്ചത്. രാജ്യത്തിെൻറ 50 ശതമാനത്തിലധികം കൃഷിയിടങ്ങളും ഇൗ മേഖലയിലാണ്. ആറ് മണിക്കൂറോളം വീശിയ കാറ്റിൽ 80 ശതമാനം കൃഷിയാണ് തകർന്നത്. തക്കാളി, കക്കരി, പച്ചമുളക്, കുമ്പളം അടക്കം എല്ലാ കൃഷികളും നടക്കുന്ന സ്ഥലങ്ങളാണിവിടം. ഇത് കർഷകർക്ക് ലക്ഷക്കണക്കിന് റിയാലിെൻറ നഷ്ടമാണുണ്ടാക്കിയത്. പച്ചക്കറികൾ ഒന്നാം വിളവെടുപ്പിന് തയാറെടുക്കുമ്പാഴാണ് ശഹീൻ എത്തുന്നത്. തക്കാളി, പച്ചമുളക്, പടവലം, പാവക്ക, പയർ, ബീൻസ് തുടങ്ങിയ തൈകൾ ശഹീൻ കൊണ്ടുേപായി. കാർഷിക ഉപകരണങ്ങളും കാറ്റെടുത്തതും കർഷകർക്ക് വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ദുരന്തത്തിന് ഒരാണ്ട് തികയുമ്പോൾ പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് പ്രതീക്ഷയുടെ പച്ചതുരുത്തുകൾ ഒരുക്കുന്ന തിരക്കിലാണ് കർഷകർ.

ഒരുക്കിയത് ശക്തമായ മുൻകരുതലുകൾ

മസ്കത്ത് അടക്കം വിവിധ ഗവർണറേറ്റുകളിൽ വീശിയ ശഹീൻ ചുഴലിക്കാറ്റിനെ നേരിടാൻ അധികൃതർ ഒരുക്കിയിരുന്നത് ശക്തമായ മുൻകരുതലുകൾ. ചുഴലിക്കാറ്റ് ദുരന്തം വിതച്ച് ഒമാനിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത് മുതൽ അധികൃതർ ശക്തമായ നടപടികൾ ആരംഭിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതും പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതുമടക്കം വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കാൻ 136 അഭയകേന്ദ്രങ്ങളാണ് വിവിധ ഗവർണറേറ്റുകളിൽ സർക്കാർ ഒരുക്കിയത്. 5000ൽ അധികം പേരെ ഇത്തരം അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഏറെ വർഷത്തിനു ശേഷമുണ്ടായ അതിശക്തമായ കാറ്റും മഴയും നേരിടാൻ സർക്കാറി‍െൻറ എല്ലാ ഘടകങ്ങളും കൂട്ടായാണ് സഹകരിച്ചിരുന്നത്. ദുരന്തത്തെ േനരിടാൻ ആരോഗ്യ മന്ത്രാലയം വിപുല പദ്ധതി ഒരുക്കിയിരുന്നു. എല്ലാ ഗവർണറേറ്റുകളിലേയും ആരോഗ്യ സ്ഥാപനങ്ങളിലേക്ക് മെഡിക്കൽ ഉപകരണങ്ങളും മറ്റും നേരത്തെ എത്തിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyclone Shaheenone year for the memories
News Summary - one year for the memories of Cyclone Shaheen
Next Story