Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഓ​ൺ​ലൈ​ൻ ബാ​ങ്കി​ങ്​...

ഓ​ൺ​ലൈ​ൻ ബാ​ങ്കി​ങ്​ ത​ട്ടി​പ്പ്​; നാ​ലു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
Online banking fraud
cancel

മ​സ്ക​ത്ത്​: ബാ​ങ്ക് ​വി​വ​ര​ങ്ങ​ൾ അ​പ്​​ഡേ​റ്റ്​ ചെ​യ്യാ​നാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ ഒ.​ടി.​പി (വ​ണ്‍ ടൈം ​പാ​സ്‌​വേ​ഡ്) ആ​വ​ശ്യ​പ്പെ​ട്ട്​ ത​ട്ടി​പ്പ്​ ന​ട​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ലു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള പ്ര​തി​ക​ളെ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് എ​ൻ​ക്വ​യ​റീ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സാ​ണ്​ പി​ടി​കൂ​ടി​യ​ത്. ത​ട്ടി​പ്പു​കാ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു. പ്ര​തി​ക​ൾ ഇ​ര​ക​ളെ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ടു​ക​യും അ​വ​രു​ടെ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ അ​പ്‌​ഡേ​റ്റ് ചെ​യ്യേ​ണ്ട​തി​ന്‍റെ കാ​ര്യ​ങ്ങ​ൾ സൂ​ചി​പ്പി​ച്ച്​ ഒ.​ടി.​പി ആ​വ​ശ്യ​പ്പെ​ടു​ന്ന രീ​തി​യു​മാ​യി​രു​ന്നു സം​ഘം പ​യ​റ്റി​യി​രു​ന്ന​ത്. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന ഒ.​ടി.​പി ഉ​പ​യോ​ഗി​ച്ച്​ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ തു​ക പി​ൻ​വ​ലി​ക്കാ​നു​മാ​യി​രു​ന്നു സം​ഘം ശ്ര​മി​ച്ചി​രു​ന്ന​ത്. ബാ​ങ്കി​ങ് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ക്കു​ന്ന അ​ജ്ഞാ​ത​ർ​ക്ക് കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ കൈ​മാ​റ​രു​തെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് നേ​ര​ത്തേ​ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കു​മാ​യി ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ളി​ലാ​ണ് ബാ​ങ്ക് കാ​ർ​ഡി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ, സി.​വി.​വി കോ​ഡ്, ഒ.​ടി.​പി എ​ന്നി​വ കൈ​മാ​റ​രു​തെ​ന്ന് ആ​ർ.​ഒ.​പി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. വ്യ​ക്തി​ഗ​ത ബാ​ങ്ക് അ​ക്കൗ​ണ്ട്, ഡെ​ബി​റ്റ്/ ക്രെ​ഡി​റ്റ് കാ​ര്‍ഡ് വി​വ​ര​ങ്ങ​ള്‍, ഒ.​ടി.​പി തു​ട​ങ്ങി​യ​വ ആ​വ​ശ്യ​പ്പെ​ടു​ന്ന ഫോ​ൺ​കാ​ളു​ക​ളെ​യും മെ​സേ​ജു​ക​ളെ​യും കു​റി​ച്ച് ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നാ​ണ്​ ബാ​ങ്കി​ങ് മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്. വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​ക​ഴി​ഞ്ഞാ​ല്‍ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം​ത​ട്ടു​ന്ന രീ​തി​യാ​ണ് വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഓ​ൺ​ലൈ​നി​ലൂ​ടെ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും ത​ട്ടി​പ്പു​സം​ഘം ഇ​ത്ത​രം രീ​തി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഫോ​ൺ​കാ​ള്‍, ടെ​ക്സ്റ്റ് മെ​സേ​ജ്, സോ​ഷ്യ​ല്‍ മീ​ഡി​യ എ​ന്നി​വ​യി​ലൂ​ടെ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​തി​രി​ക്കു​ക എ​ന്ന​തു​ത​ന്നെ​യാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​രീ​തി​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മി​ക​ച്ച മാ​ർ​ഗ​മെ​ന്ന്​ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudOman Newsonline bankingArrest
News Summary - Online banking fraud , 4 arrested
Next Story