ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നവർ വ്യക്തിഗത വിവരങ്ങൾ നൽകണമെന്ന് കസ്റ്റംസ്
text_fieldsമസ്കത്ത്: ഇ-കൊമോഴ്സ് വെബ്സൈറ്റുകളിൽ നിന്നും ആപ്ലിക്കേഷനുകളിൽനിന്നും സാധനങ്ങൾ വാങ്ങുന്നവർ കൊറിയർ കമ്പനിക്ക് വ്യക്തിഗത വിവരങ്ങൾ (സിവിൽ നമ്പർ) നൽകണമെന്ന് റോയൽ ഒമാൻ പൊലീസിന്റെ ജനറൽ അഡ്മിനിസ്ട്രേഷന് ഓഫ് കസ്റ്റംസ് അറിയിച്ചു.
ഷിപ്പ്മെന്റ് ക്ലിയറൻസുകൾ വേഗത്തിലാക്കാനും ഡെലിവറിക്ക് കാലതാമസമുണ്ടാവാതിരിക്കാനുമാണ് ഇത്തരത്തിൽ വ്യക്തികത വിശദാംശങ്ങൾ നൽകാൻ നിർദേശിക്കുന്നതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
രാജ്യത്തെ കസ്റ്റംസ് ക്ലിയറൻസുകൾക്കും ഡെലിവറിക്കും ഇ-കോമേഴ്സ് കമ്പനികൾ ഗുണഭോക്താക്കളോട് നിരന്തരമായി വ്യക്തിഗത വിവരങ്ങൾ ചോദിക്കുന്നതിനെ സംബന്ധിച്ച് വിശദീകരണം ചോദിച്ചപ്പോഴാണ് കസ്റ്റംസ് ഈ നിർദേശം ഉറപ്പാക്കിയത്.
കൊറിയർ കമ്പനികൾ മുഖേന രാജ്യത്തേക്ക് വരുന്ന പാഴ്സലുകളുടെ എണ്ണത്തിൽ 60 ശതമാനത്തിന്റെ വളർച്ചയാണ് കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.