Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറ​ഫ്രി​ജ​റേ​റ്റ​ർ...

റ​ഫ്രി​ജ​റേ​റ്റ​ർ ട്ര​ക്കു​ക​ളി​ൽ​ ഡ്രൈ​വ​ർ​മാ​ർ ഇ​നി ഒ​മാ​നി​ക​ൾ മാ​ത്രം

text_fields
bookmark_border
oman news
cancel

മ​സ്ക​ത്ത്​: റ​ഫ്രി​ജ​റേ​റ്റ​ർ ട്ര​ക്ക്​ ഡ്രൈ​വ​ർ തൊ​ഴി​ൽ ഒ​മാ​നി​ക​ൾ​ക്ക് മാ​ത്ര​മാ​യി നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച​ത്​ സെ​പ്റ്റം​ബ​ർ മു​ത​ൽ ന​ട​പ്പി​ലാ​ക്കും. ഇ​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

എ​ല്ലാ വ​ലുപ്പ​ത്തി​ലു​മു​ള്ള ശീ​തീ​ക​രി​ച്ച ട്ര​ക്കു​ക​ൾ ഓ​ടി​ക്കാ​ൻ ഒ​മാ​നി പൗ​ര​ന്മാ​ർ​ക്ക് മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ​വെ​ന്ന് മ​ന്ത്രാ​ല​യം ഊ​ന്നി​പ്പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള വി​പു​ല​മാ​യ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​നീ​ക്കം. ഇ​ത്​ വ്യ​വ​സാ​യ​ത്തെ ഗ​ണ്യ​മാ​യി പു​ന​ർ​നി​ർ​മ​ലി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഈ ​നി​ർ​ദേ​ശം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ, മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള ലാ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. പു​തി​യ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഈ ​തീ​രു​മാ​നം രാ​ജ​കീ​യ ഉ​ത്ത​ര​വ്​ (10/2016), അ​തി​ന്‍റെ എ​ക്സി​ക്യൂ​ട്ടി​വ് ച​ട്ട​ങ്ങ​ൾ, തൊ​ഴി​ൽ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച മ​ന്ത്രി​ത​ല തീ​രു​മാ​നം (ന​മ്പ​ർ 2022/235) എ​ന്നി​വ പ്ര​കാ​രം പു​റ​പ്പെ​ടു​വി​ച്ച ഗ​താ​ഗ​ത നി​യ​മ​ത്തി​ൽ വി​വ​രി​ച്ചി​രി​ക്കു​ന്ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ധി​കാ​ര​വു​മാ​യി വ​രു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ശ​ക്ത​മാ​ക്കൊ​നൊ​രു​ങ്ങു​ക​യാ​ണ്​ ഒ​മാ​ൻ. ഗ​താ​ഗ​തം, ലോ​ജി​സ്റ്റി​ക്‌​സ്, ക​മ‍്യൂ​ണി​ക്കേ​ഷ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി എ​ന്നീ മേ​ഖ​ല​ക​ളി​ൽ ​ ഒ​മാ​നി​വ​ത്​​ക​ര​ണം അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യോ​ടെ ന​ട​പ്പാ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് നി​ര​വ​ധി സം​രം​ഭ​ങ്ങ​ൾ ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കും.

ഒ​മാ​നി​ക​ൾ​ക്ക് മാ​ത്ര​മാ​യി മ​ന്ത്രാ​ല​യം പ്ര​ത്യേ​ക ജോ​ലി​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്ന് ഗ​താ​ഗ​ത, വാ​ർ​ത്ത, വി​നി​മ​യ, വി​വ​ര സാ​​​​ങ്കേ​തി​ക മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ​ഈ​ദ ബി​ൻ ഹ​മൂ​ദ് അ​ൽ മാ​വാ​ലി പ​റ​ഞ്ഞു.

തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വു​മാ​യി ഏ​കോ​പി​പ്പി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷം 2025 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച് 2027 അ​വ​സാ​ന​വ​രെ തു​ട​രും. ഇ​തി​നാ​യി ഓ​രോ വ​ർ​ഷ​ത്തേ​ക്കു​മു​ള്ള ല​ക്ഷ്യ​ങ്ങ​ളും

നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. 2024ൽ, ​ഗ​താ​ഗ​ത-​ലോ​ജി​സ്റ്റി​ക് മേ​ഖ​ല​യി​ൽ 20 ശ​ത​മാ​നാ​വും ക​മ‍്യൂ​ണി​ക്കേ​ഷ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മേ​ഖ​ല​യി​ൽ 31ശ​ത​മാ​ന​വ​മാ​ണ്​ ഒ​മാ​നി​വ​ത്​​ക​ര​ണം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ട്രാ​ൻ​സ്പോ​ർ​ട്ട്, ലോ​ജി​സ്റ്റി​ക്സ് മേ​ഖ​ല​യു​ടെ പ്രാ​രം​ഭ സ്വ​ദേ​ശി​വ​ത്​​ക​ര​ണ നി​ര​ക്കു​ക​ൾ 2025 മു​ത​ൽ 20 ശ​ത​മാ​നം മു​ത​ൽ 50 ശ​ത​മാ​നം ആ​യി​രി​ക്കും, ക്ര​മേ​ണ ഇ​ത്​ നൂ​റു​ശ​ത​മാ​നം​വ​രെ എ​ത്തി​ക്കും. ആ​ശ​യ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ ഒ​മാ​നൈ​സേ​ഷ​ൻ നി​ര​ക്ക് 2026ഓ​ടെ 50 മു​ത​ൽ നൂ​റ്​ ശ​ത​മാ​നം​വ​രെ ആ​യി​രി​ക്കു​മെ​ന്നും മ​വാ​ലി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsrefrigerator trucks
News Summary - Only Omanis are now drivers of refrigerator trucks
Next Story