ഒപെക് കൂട്ടായ്മ ആറ് പതിറ്റാണ്ട് പിന്നിട്ടു
text_fieldsമസ്കത്ത്: എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് 60 വയസ്സ് പിന്നിട്ടു. എണ്ണവിപണി വിലയിടിവ് മൂലം വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ നിർണായക സാന്നിധ്യവും പ്രതീക്ഷയുമാണ് ഒപെക്.
ഉൽപാദനം നിയന്ത്രിക്കുന്നത് അടക്കമുള്ള ഒപെകിെൻറ ചുവടുവെപ്പുകൾ ഇല്ലായിരുന്നുവെങ്കിൽ പെട്രോളിയം വില ദയനീയമായി കൂപ്പുകുത്തിയേനെ. എണ്ണവില ഇടിഞ്ഞ ഘട്ടത്തിലെല്ലാം ഒപെക് നിർണായക ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കുവൈത്ത്, ഇറാൻ, ഇറാഖ്, സൗദി, വെനിസ്വേല എന്നീ രാജ്യങ്ങളിലെ എണ്ണമന്ത്രിമാരുടെ സാന്നിധ്യത്തിൽ 1960 സെപ്റ്റംബർ 14നാണ് ബാഗ്ദാദിൽ ഓഗനൈസേഷൻ ഒഫ് ദ പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ് (ഒപെക്) സ്ഥാപിച്ചത്.
പിന്നീട് കൂടുതൽരാജ്യങ്ങൾ കൂട്ടായ്മയുടെ ഭാഗമായി. നിലവിൽ അൾജീരിയ, അംഗോള, ഗിനിയ, ഗാബോൺ, ഇറാൻ, ഇറാഖ്, കുവൈത്ത്, ലിബിയ, നൈജീരിയ, കോംഗോ, സൗദി, യു.എ.ഇ, വെനിസ്വേല എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്. ലോകതലത്തിലെ എണ്ണ ഉൽപാദനത്തിെൻറ 44 ശതമാനവും ഒപെക് രാജ്യങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.