ഇന്ത്യൻ സ്കൂളുകൾ തുറക്കൽ: ഒമ്പതു മുതൽ 12 വരെ ക്ലാസുകൾ ആദ്യം ആരംഭിക്കും
text_fieldsമസ്കത്ത്: ഒന്നര വർഷക്കാലത്തെ ഇടവേളക്കു ശേഷം ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ വീണ്ടും ക്ലാസുകളിലേക്ക്. ഇൗ മാസം അവസാനത്തോടെ സ്കൂളുകൾ തുറക്കാനാണ് സാധ്യത. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ക്ലാസുകൾ പുനരാരംഭിക്കുന്നതു സംബന്ധിച്ച് ഇന്ത്യൻ സ്കൂൾ അധികൃതരുടെ അഭിപ്രായം തേടി. മറ്റു നടപടികളും പുരോഗമിക്കുകയാണ്.
സീനിയർ തലത്തിലായിരിക്കും ഇപ്പോൾ ക്ലാസുകൾ ആരംഭിക്കുക. ഒന്നാം ഘട്ടത്തിൽ ഒമ്പത് മുതൽ 12 വരെ ക്ലാസുകളാണ് പുനരാരംഭിക്കുക. മറ്റ് ക്ലാസുകൾ പിന്നീടായിരിക്കും തുറക്കുക. വാക്സിനേഷൻ എടുത്ത കുട്ടികളെ മാത്രമായിരക്കും സ്കൂളിൽ പ്രവേശിക്കാൻ അനുവദിക്കുക. ഇതിെൻറ ഭാഗമായി നാട്ടിലുള്ള അധ്യാപകരെ ചില സ്കൂളുകൾ തിരിച്ചുവിളിച്ചിട്ടുണ്ട്. ഇതനുസരിച്ച് അധ്യാപകർ തിരിച്ചെത്താനും തുടങ്ങിയിട്ടുണ്ട്.
ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നതിെൻറ ഭാഗമായി ഒമാൻ അധികൃതർ കഴിഞ്ഞ ആഴ്ച ഇന്ത്യൻ സ്കൂളുകൾക്ക് മാർഗനിർദേശങ്ങൾ നൽകിയിരുന്നു.
ഒാൺലൈനും ഒാഫ് ൈലനും ആയി ക്ലാസുകൾ നടത്താനുള്ള സൗകര്യം, കുട്ടികളുടെ വാക്സിനേഷൻ, സാമൂഹിക അകലം പാലിക്കൽ, കുട്ടികളുടെ ശരീര ഉൗഷ്മാവ് പരിശോധിക്കൽ, രോഗ ലക്ഷണങ്ങളുള്ളവരെ സ്കൂളിൽ വരാൻ അനുവദിക്കാതിരിക്കൽ, സ്കൂളിൽ രോഗലക്ഷണങ്ങളുണ്ടാവുന്നവരെ െഎെസാലേഷൻ ചെയ്യാൻ സൗകര്യം ഒരുക്കൽ തുടങ്ങിയ നിരവധി സുപ്രധാന സുരക്ഷാ നിർദേശങ്ങളാണ് മന്ത്രാലയം സ്കൂൾ അധികൃതർക്ക് നൽകിയിരിക്കുന്നത്.
സ്കൂളുകളിൽനിന്ന് മറുപടി കിട്ടുന്നതനുസരിച്ചാണ് സ്കൂളുകൾ തുറക്കാൻ അധികൃതർ അംഗീകാരം നൽകുക. സ്കൂളുകൾ നൽകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മന്ത്രാലയത്തിെൻറ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടാവും.
മുതിർന്ന ക്ലാസുകളിൽ കൂടുതൽ കുട്ടികളുള്ള ഇന്ത്യൻ സ്കൂൾ മസ്കത്ത് അടക്കമുള്ള സ്കൂളുകൾക്ക് എല്ലാ കുട്ടികൾക്കും ഒരേ സമയം ഒാഫ്ൈലൻ ക്ലാസുകൾ നടത്താൻ സാധ്യമല്ല.
സാമൂഹികഅകലം പാലിച്ച് കുട്ടികെള ഇരുത്തുന്നതടക്കമുള്ള പ്രയാസങ്ങൾ ഇത്തരം സ്കൂളുകളിലുണ്ട്. ഇത്തരം സ്കൂളുകളിൽ ബ്ലെൻഡഡ് പഠന രീതി നടപ്പാക്കുന്നതിെൻറ സാധ്യതയും അധികൃതർ ആരായുന്നുണ്ട്. ദിവസം പകുതി കുട്ടികളെ ക്ലാസുകളിലും പകുതി കുട്ടികളെ ഒാൺലൈനിലും പഠിപ്പിക്കുന്ന രീതിയാണിത്.
കുട്ടികൾ സ്കൂളിൽ വരാത്ത ദിവസങ്ങളിൽ ഒാൺലൈൻ ക്ലാസിൽ പങ്കെടുത്തിരിക്കണം. മസ്കത്ത് മേഖലയില്ലാത്ത സ്കൂളുകൾക്ക് തീരുമാനം വലിയ പ്രയാസം ഉണ്ടാക്കില്ല. പല സ്കൂളുകളിലും സീനിയർ ക്ലാസുകളിൽ കുട്ടികൾ കുറവായതിനാൽ ഒാഫ് ലൈനായിതന്നെ ക്ലാസുകൾനൽകാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.