Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വകാര്യ സ്​കൂളുകളുടെ...

സ്വകാര്യ സ്​കൂളുകളുടെ പ്രവർത്തനം: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

text_fields
bookmark_border
സ്വകാര്യ സ്​കൂളുകളുടെ പ്രവർത്തനം: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
cancel

മസ്​കത്ത്​: സ്വകാര്യ സ്​കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച്​ വിദ്യാഭ്യാസ മന്ത്രാലയം അഡ്​മിനിസ്​ട്രേറ്റിവ്​ ആൻഡ്​ ഫിനാൻഷ്യൽ അഫയേഴ്​സ്​ വിഭാഗം അണ്ടർ സെക്രട്ടറി ഡോ. അബ്​ദുല്ല ഖാമിസ്​ അൽ ബുസൈദി സർക്കുലർ പുറപ്പെടുവിച്ചു. നവംബർ ഒന്നിന്​ സ്​കൂളുകളിൽ പുതിയ അക്കാദമിക വർഷം ആരംഭിക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനത്തി​െൻറ പശ്ചാത്തലത്തിലാണ്​ സർക്കുലർ.

സാമൂഹിക അകലമടക്കം എല്ലാവിധ സുരക്ഷ നടപടികളും പാലിച്ചാകണം ക്ലാസ്​. ഒന്നുമുതൽ 11 വരെ ഗ്രേഡുകളിൽ ഹാജരാകുന്ന കുട്ടികളുടെ എണ്ണം സ്​കൂളി​െൻറ ശേഷിക്കനുസരിച്ച്​ 50- 50 അല്ലെങ്കിൽ 33-33-33 ശതമാനത്തിൽ നിജപ്പെടുത്തണം. 12ാം ഗ്രേഡ്​ വിദ്യാർഥികൾക്ക്​ മുഴുവൻ സ്​കൂൾ സമയം അല്ലെങ്കിൽ ഗ്രൂപ്പുകളായി തിരിച്ച്​ പ്രതിവാര പഠന സ​മ്പ്രദായം എന്നീ രീതികൾ സ്വീകരിക്കാം.

ആരോഗ്യ സുരക്ഷ ആശങ്കകളാൽ ഒന്നുമുതൽ 12 വരെ ഗ്രേഡുകളിലെ വിദ്യാർഥികളെ സ്​കൂളിലയക്കാൻ താൽപര്യമില്ലാതെ ഒാൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ ബന്ധപ്പെട്ട സ്​കൂൾ അധികൃതർക്ക്​ അപേക്ഷ എഴുതിനൽകണം. സ്​കൂളിന്​ ഒാൺലൈൻ പഠനം ഒരുക്കാൻ സാധിക്കാത്ത അവസ്​ഥയാണെങ്കിൽ രക്ഷാകർത്താവ്​ ഒാൺലൈൻ പഠനസൗകര്യം ലഭിക്കുന്ന മറ്റൊരു സ്​കൂൾ കണ്ടെത്തണം. സ്​കൂളിന്​ സാധ്യമാകുന്നപക്ഷം ഒന്നുമുതൽ 11 വരെ ഗ്രേഡുകളിലുള്ളവർക്ക്​ മുഴുസമയ ഒാൺലൈൻ പഠനം തുടരാം​. കിൻറർഗാർട്ടൻ ക്ലാസുകൾ ഒാൺലൈൻ പഠനസൗകര്യമില്ലെങ്കിൽ പ്രവർത്തിക്കാൻ പാടില്ല.

പ്രവർത്തനരീതി എങ്ങനെയായിരിക്കുമെന്നത്​ സംബന്ധിച്ച പദ്ധതി ഇനിയും സമർപ്പിക്കാത്ത സ്​കൂളുകൾക്ക്​ അധ്യയന വർഷം ആരംഭിക്കാൻ സാധിക്കില്ല. മന്ത്രാലയത്തി​െൻറ അനുമതി ലഭിക്കാതെ ക്ലാസുകൾ ആരംഭിക്കുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും വിദ്യാഭ്യാസ മന്ത്രാലയം സർക്കുലറിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GuidelinesOperation of Private Schools
Next Story