റുവാണ്ടയിലെ ഒപെക്സിൽ 80 ഒമാനി കമ്പനികൾ പങ്കെടുക്കും
text_fieldsമസ്കത്ത്: റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയിൽ നടക്കുന്ന ഒപെക്സ്-2020ൽ 80ലധികം ഒമാനി കമ ്പനികളും ഫാക്ടറികളും പങ്കെടുക്കും. അന്തിമ തയാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി ഒ മാനി പ്രോഡക്ട്സ് എക്സിബിഷൻ (ഒപെക്സ്) ഓർഗനൈസിങ് കമ്മിറ്റി നോളജ് ഒയാസിസ് മസ്കത്ത ിൽ യോഗം ചേർന്നു. ജനുവരി 15 മുതൽ 18 വരെ നടക്കുന്ന ഒപെക്സ്-2020ൽ പങ്കെടുക്കുന്ന കമ്പനികളും ഫാക്ടറികളും യോഗത്തിനെത്തി.
നിരവധി ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും അനുബന്ധ സർക്കാർ സ്ഥാപനങ്ങൾക്കും പുറമെ 80ൽപരം ഒമാനി കമ്പനികളും ഫാക്ടറികളുമാണ് പങ്കാളിത്തം ഉറപ്പാക്കിയിരിക്കുന്നത്. എക്സിബിഷനിൽ ബി ടു ബി മീറ്റിങ്ങുകളും ഉൾപ്പെടുമെന്ന് ഒപെക്സ് സംഘാടക കമ്മിറ്റി ചെയർമാൻ അയ്മാൻ ബിൻ അബ്ദുല്ല അൽ ഹസാനി പ്രസ്താവിച്ചു. ഒപെക്സിെൻറ പത്താം പതിപ്പിൽ ഈ വർഷം ഭക്ഷ്യ-പാനീയങ്ങൾ, കെട്ടിട നിർമാണം, പ്ലാസ്റ്റിക്, സേവനങ്ങൾ തുടങ്ങി വിവിധ വ്യവസായങ്ങളെ പ്രതിനിധാനം ചെയ്യുന്ന കമ്പനികളുടെയും ഫാക്ടറികളുടെയും വ്യാപകമായ പങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റുവാണ്ടൻ ബിസിനസുകാർ, വ്യാപാരികൾ, കയറ്റുമതിക്കാർ എന്നിവർക്ക് എക്സിബിഷൻ സന്ദർശിക്കാനും ഒമാനി ഉൽപന്നങ്ങളുമായി പരിചയപ്പെടാനും ഒമാനി കമ്പനികളുമായും ഫാക്ടറികളുമായും നേരിട്ട് സംവദിക്കാനും കരാറുകളിലേർപ്പെടാനും സൗകര്യമൊരുക്കുമെന്നും അൽ ഹസാനി പറഞ്ഞു.
10 വർഷത്തിനിടെ റുവാണ്ടൻ സമ്പദ്വ്യവസ്ഥ അതിവേഗ വളർച്ച കൈവരിച്ചിട്ടുണ്ട്. ‘ഇത്റ’ തയാറാക്കിയ പഠനമനുസരിച്ച് റുവാണ്ട ഒമാനി ഉൽപന്നങ്ങളുടെ വാഗ്ദാന വിപണികളിലൊന്നാണ്. റുവാണ്ടയിലെ എക്സിബിഷൻ മികച്ച രീതിയിൽ നടക്കുമെന്നും ഇത് ഒമാനും റുവാണ്ടയും തമ്മിലുള്ള വ്യാപാര വിനിമയം വർധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒപെക്സ് സംഘാടക സമിതി പറഞ്ഞു. റുവാണ്ടയിലെ ഒമാനി ഉൽപന്നങ്ങളുടെ പ്രദർശനം ആഗോള വ്യാപാര ഭൂപടത്തിൽ സുൽത്താനേറ്റിെൻറ സാന്നിധ്യം വർധിപ്പിക്കാനും റുവാണ്ടയിലെയും അയൽ ആഫ്രിക്കൻ രാജ്യങ്ങളിലും ഒമാനി ഉൽപന്നങ്ങൾക്കായി പുതിയ വിപണികൾ കണ്ടെത്താനും വ്യാപാര ഇടപാടുകൾ നടത്താനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമെന്നും ഒപെക്സ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.