ദേശീയ അടിയന്തര സഹായ ഫണ്ട് രൂപവത്കരിക്കാൻ ഉത്തരവ്
text_fieldsമസ്കത്ത്: ഉഷ്ണ മേഖല കാലാവസ്ഥ പ്രതിസന്ധികളും മറ്റു പ്രശ്നങ്ങളും രാജ്യത്തെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ഇത്തരം വെല്ലുവിളികളെ അതിജീവിക്കാൻ ദേശീയ അടിയന്തര സഹായ ഫണ്ട് രൂപവത്കരിക്കാൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഉത്തരവിട്ടു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഷഹീൻ ചുഴലിക്കാറ്റ് ദുരന്തം വിതറിയ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സുൽത്താൻ. കഴിഞ്ഞ ദിവസം അനുഭവപ്പെട്ട മോശം കാലാവസ്ഥ പ്രതിഭാസം വടക്കൻ തെക്കൻ ബാത്തിന ഗവർണറേറ്റുകളിൽ ചില പൗരന്മാർക്കും താമസക്കാർക്കും ജീവഹാനി വരുത്തുകയും ജനങ്ങളുടെ സ്വത്തിനും ഉൽപന്നങ്ങൾക്കും നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. കാലാവസ്ഥ പ്രശ്നം ആരംഭിച്ചതു മുതൽതന്നെ എന്താണ് സംഭവിക്കുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയും ദൈവത്തോട് ഹൃദയം തുറന്ന് പ്രാർഥിക്കുകയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ പൗരന്മാർ ദുരന്തം അനുഭവിക്കുന്നവർക്ക് െഎക്യദാർഢ്യം പ്രകടിപ്പിച്ചും സഹകരിച്ചും ക്ഷമിച്ചുമാണ് ദേശസ്നേഹം പ്രകടിപ്പിച്ചത്. ഇത് ഇൗ രാജ്യത്തിെൻറ ശക്തിയായും പ്രതികൂല കാലാവസഥ സാഹചര്യങ്ങളെ നേരിടുന്നതിനുള്ള കരുത്തായും എന്നും നിലനിൽക്കും. രാജ്യത്തിെൻറ ഇൗ സമർപ്പണ മനോഭാവം കാലങ്ങൾ കഴിഞ്ഞാലും നിലനിൽക്കും. കാലാവസ്ഥ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പൗരന്മാരുടെയും താമസക്കാരുടെയും കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. മരിച്ചവരുടെ ആത്മാവിന് ശാന്തി ലഭിക്കാൻ ദൈവത്തോട് പ്രാർഥിക്കുന്നു. രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷിതത്വം നൽകിയ ദൈവത്തെ സ്തുതിക്കുന്നു. അതോടൊപ്പം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുകയും രാജ്യത്തെ സാധാരണ ഗതിയിലേക്ക് എത്തിക്കുന്നതിനുമാണ് ഇപ്പോൾ മുന്തിയ പരിഗണന നൽകുന്നത്. പാശ്ചാത്തല സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ മുൻഗണന നൽകും. ഇൗ വിഷയത്തിൽ സർക്കാറിെൻറ എല്ലാ വിഭാഗങ്ങളും പരസ്പരം സഹകരിച്ച് അവരുടെ ചുമതലകൾ കഴിവിെൻറ പരമാവധി നിർവഹിക്കുകയാണ്. എല്ലാ ഭാഗത്തെയും ജനങ്ങൾക്ക് സേവനം എത്തിക്കുന്നതിൽ വേഗം കൂട്ടിയിട്ടുണ്ട്. മന്ത്രിസഭാംഗങ്ങൾ ഇത് ഉറപ്പ് വരുത്തുന്നുമുണ്ട്. നാശനഷ്ടം സംഭിച്ച പൗരന്മാരുടെ വീടുകളുടെയും സ്വത്തിെൻറയും നഷ്ടം കണക്കാക്കാൻ മന്ത്രിതല കമ്മിറ്റി ഉടൻ എത്തും. സർക്കാറിെൻറ എല്ലാ വിഭാഗങ്ങളും ഇൗ കമ്മിറ്റിയുമായി സഹകരിക്കുന്നുണ്ട്്. മന്ത്രിതല കമ്മിറ്റി ഇതിനു നേരിട്ട് മേൽനോട്ടം വഹിക്കും. ഇൗ ഘട്ടത്തിൽ ബന്ധപ്പെടുകയും െഎക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത എല്ലാ സഹോദര രാജ്യങ്ങൾക്കും നന്ദി പറയുന്നു. ഇൗ പ്രതിസന്ധി ഘട്ടം തരണം ചെയ്യുന്നതിന് വലിയ പങ്കുവഹിച്ച സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അഭിനന്ദനങ്ങൾ. ഇൗ ഘട്ടം കൈകാര്യം ചെയ്യുന്നതിൽ അവർ കാണിച്ച ജാഗ്രതക്ക് നന്ദി. ദേശീയ ദുരന്ത നിവാരണ സമിതി, സുരക്ഷസേന, റോയൽ ഒമാൻ പൊലീസ്, സുരക്ഷ സേവന വിഭാഗം, മുന്നിട്ടിറങ്ങിയ പൗരന്മാർ, താമസക്കാർ, ദുരിതാശ്വാസ വിഭാഗം, അനുബന്ധ സേവനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, എൻ.ജി.ഒകൾ, വളൻറിയർ ടീമുകൾ അടക്കം പൗരത്വത്തിെൻറ മികച്ച പ്രതീകങ്ങളായി മാറിയ എല്ലാവർക്കും നന്ദി പറയുന്നതായും സുൽത്താൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.