അവയവദാനത്തിന് തയാറായി 250ലധികം പേർ; ചരിത്രം കുറിച്ച് മാർ ഗ്രിഗോറിയോസ് മഹാ ഇടവക
text_fieldsമസ്കത്ത്: മരണാനന്തരം തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് 250ലധികം പേരുടെ സമ്മതപത്രം കൈമാറി മസ്കത്ത് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ അംഗങ്ങൾ. ഇടവക സംഘടിപ്പിച്ച സസ്നേഹം-23 പരിപാടിയുടെ ഭാഗമായി കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ നയിച്ച അവയവദാന ബോധവത്കരണ സെമിനാറിൽ പങ്കെടുത്തവരാണ് അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് സമ്മതപത്രം കൈമാറിയത്. “സസ്നേഹം-23”മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസ് ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമ, അവയവദാന ബോധവത്കരണം, പുസ്തകോത്സവവും എന്നിവയായിരുന്നു നടന്നത്.
മാനവരാശിയുടെ രക്ഷക്കായി സ്വജീവൻ നൽകിയ ക്രിസ്തുവിന്റെ മഹാത്യാഗത്തെ അനുസ്മരിക്കുന്ന ദിനങ്ങളിൽ മരണാനന്തരമെങ്കിലും മറ്റൊരാളുടെ ജീവൻ നിലനിർത്താൻ കഴിയുന്നത് വലിയ പുണ്യമാണെന്ന് ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു. കുടുംബസംഗമത്തിൽ ക്രിസ്തു അന്ധനായ മനുഷ്യന് കാഴ്ച നൽകിയ വേദഭാഗത്തിലെ ‘ഞാൻ നിനക്ക് എന്ത് ചെയ്യണം?’എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഫാ. ഡേവിസ് ചിറമ്മൽ ചർച്ച നയിച്ചു. തുടര്‍ന്നാണ് 250ല്‍ അധികംപേര്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്. ഒരേ സമയം ഇത്രയധികം ആളുകള്‍ അവയവദാന സന്നദ്ധത അറിയിക്കുന്നത് ആദ്യ അനുഭവമാണെന്നും ഇതു ചരിത്രത്തിന്റെ ഭാഗമാണെന്നും ഡേവിസ് ചിറമ്മല്‍ പറഞ്ഞു.
ചടങ്ങില്‍ പങ്കെടുത്ത എം.ജി.എം ഗ്രൂപ് ചെയര്മാന് ഡോ. ഗീവര്‍ഗീസ് യോഹന്നാന് അഞ്ചു പേര്‍ക്ക് അവയവമാറ്റ ശസ്ത്രക്രിയ സഹായമായി 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തത് ഹര്‍ഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. നേരത്തെ സന്നദ്ധത അറിയിച്ച കുടുംബങ്ങള്‍ക്ക് ഓര്‍ഗന്‍ ഡോണര്‍ ഫാമിലി സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഇന്തോ-റഷ്യന്‍ പുരസ്കാരം നേടിയ ഡോ. ഗീവര്‍ഗീസ് യോഹന്നാന്, നഴ്സ് ഓഫ് ദ ഇയര്‍ പുരസ്കാരം നേടിയ സിനോബി ഉലഹന്നാന് എന്നിവരെ ആദരിച്ചു.
ഇടവക വികാരി ഫാ. വര്‍ഗീസ് ടിജു ഐപ്പ് അധ്യക്ഷത വഹിച്ചു. അസോ. വികാരി ഫാ. എബി ചാക്കോ പ്രാരംഭ പ്രാര്‍ഥന നിര്‍വഹിച്ചു. സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഡോ. ഗീവര്‍ഗീസ് യോഹന്നാന്, ഏബ്രഹാം മാത്യു, ഇടവക ട്രസ്റ്റി ജാബ്സണ്‍ വര്‍ഗീസ്, കോ-ട്രസ്റ്റി ബിനു ജോസഫ് കുഞ്ചാറ്റില് എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി ബിജു പരുമല ആമുഖ വിവരണം നടത്തി. കണ്‍വീനര്‍മാരായ അനു ജോണി, നെബി തോമസ്, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.