ഏഷ്യന്‍ അറബ് ബിസിനസ് ഫോറം 2024 സംഘടിപ്പിച്ചു
text_fieldsമസ്‌കത്ത്: വാണിജ്യ വ്യവസായ രംഗങ്ങളില്‍ ആഗോള പങ്കാളിത്തങ്ങള്‍ രൂപപ്പെടുത്തുന്നതിന് ഏഷ്യന്‍ രാജ്യങ്ങളും അറബ് ലോകവും മറ്റു പ്രദേശങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെയും വാണിജ്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിന്റെയും സാധ്യതകള്‍ വിലയിരുത്തി ഏഷ്യന്‍ അറബ് ബിസിനസ് ഫോറം 2024 മസ്‌കത്തിലെ കോളജ് ഓഫ് ബാങ്കിങ് ആന്റ് ഫിനാന്‍ഷ്യല്‍ സ്റ്റഡീസില്‍ നടന്നു.
ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓര്‍ഗനൈസേഷന്റെ (ഐ.ഇ.ടി.ഒ) സഹകരണത്തോടെ ഏഷ്യന്‍ അറബ് ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച പരിപാടി, പങ്കാളിത്തം വളര്‍ത്തുന്നതിനും ഒന്നിലധികം മേഖലകളില്‍ പുതിയ അവസരങ്ങള്‍ തുറക്കുന്നതിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ ഒമാന്റെ തന്ത്രപരമായ പങ്ക് എടുത്തുകാട്ടി.
ഏഷ്യന്‍ അറബ് ചെയര്‍മാന്‍ ഡോ. സന്തോഷ് ഗീവർ അധ്യക്ഷതവഹിച്ചു. വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ ഇന്‍വെസ്റ്റ് ഒമാന്‍ ഡയറക്ടര്‍ ജനറല്‍ നസിമ ബിന്‍ത് യഹ്‌യ അല്‍ ബലൂഷി, സുല്‍ത്താനേറ്റിലെ ബ്രൂണെ ദാറുസ്സലാം അംബാസഡര്‍ നൊറാലിസന്‍ അബ്ദുള്‍ മോമിന്‍, ഇന്ത്യന്‍ സാമ്പത്തിക വാണിജ്യ സംഘടനയുടെ ഗ്ലോബല്‍ പ്രസിഡന്റും ഏഷ്യന്‍ അറബ് ചേംബര്‍ ഓഫ് കൊമേഴ്‌സ്‌ന്റെ ഗ്ലോബല്‍ പ്രസിഡന്റുമായ ഡോ. ആസിഫ് ഇക്ബാല്‍, ഗ്രീസിനെ പ്രതിനിധീകരിച്ചുള്ള ഓണററി കോണ്‍സുല്‍ ഡോ. ഏലിയാസ് നിക്കോലകോ പൗലോസ് എന്നിവർ പങ്കെടുത്തു.
ഏഷ്യ-അറബ് വാണിജ്യ വ്യവസായ ബന്ധങ്ങള്‍, ഈ മേഖലക്കും അതിനപ്പുറവും ആഴത്തിലുള്ള സഹകരണത്തിനും വിനിമയത്തിനും വഴിതെളിയിക്കുന്നതായി ഫോറം വിലയിരുത്തി. ഭൂമിശാസ്ത്രപരമായി വളരെ തന്ത്രപരമായ ദേശത്തു സ്ഥിതി ചെയ്യുന്ന ഒമാന്, ഈ പ്രദേശങ്ങളെ ലോകവുമായി ബന്ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കാനാവുമെന്ന് ഫോറം നിരീക്ഷിച്ചു.
ഒമാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും ഏഷ്യയുമായും അറബ് ലോകവുമായുള്ള ദീര്‍ഘകാല സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധവും അന്താരാഷ്ട്ര വ്യാപാരത്തിനും പങ്കാളിത്തത്തിനും ഒരു നിര്‍ണായക പാലമായി വര്‍ത്തിക്കുന്നുവന്നു ഡോ. സന്തോഷ് ഗീവര്‍ അഭിപ്രായപ്പെട്ടു. ആഗോള വാണിജ്യത്തില്‍ രാജ്യത്തിന്റെ വർധിച്ചുവരുന്ന പങ്ക്, ഇന്‍വെസ്റ്റ് ഒമാന്‍ ഡയറക്ടര്‍ ജനറല്‍ നസീമ അല്‍ ബലൂഷി പറഞ്ഞു. ഏഷ്യന്‍ അറബ് ബിസിനസ് ഫോറം കൂടുതല്‍ പരസ്പര ബന്ധിതമായ ലോകത്തിലേക്കുള്ള യാത്രയുടെ തുടക്കം മാത്രമാണ് എന്ന് ഡോ. ഇഖ്ബാല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.